0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.3K

അവർ കാണൂ. ദീപക്ക് അവിടെ ഇറങ്ങിക്കോളും. “

“ കുറച്ചു നാളത്തേക്ക്  മതിയായിരിക്കും.”

“സാർ ഇന്ന് ഞങ്ങൾ ക്ലാസ്സിൽ പോകേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.”

“അത് കുഴപ്പമില്ല പോകുന്നുണ്ടെങ്കിൽ അവരെ വിളിച്ചാൽ മതി

പിന്നെ ഒരു കാര്യം കൂടി. അന്ന ഇന്ന് മുതൽ ക്ലാസ്സിൽ വരുന്നുണ്ട്.”

അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഞെട്ടേണ്ട കാര്യമൊന്നുമില്ല പക്ഷേ ശരിക്കും ഒരു ഷോക്കായിരുന്നു. കൂടുതൽ സംസാരിക്കാതെ ഫോൺ കട്ടാക്കി.

അവൾക്ക് ഒടുക്കത്ത  ധൈര്യമാണെല്ലോ.

അരുണസാറിൻ്റെ  ഫോൺ വന്ന് എൻ്റെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചിരുന്നു.

“ഡാ എന്തെങ്കിലും പ്രശ്നമുണ്ടോ?”

“അന്ന  ഇന്ന് മുതൽ ക്ലാസ്സിൽ  വരുന്നുണ്ടന്ന് .”

“അടിപൊളി. അവളുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു. ഇവിടെ വലിയ ധൈര്യശാലി ക്ലാസ്സിൽ പോകാതെ ഇരിക്കുന്നു. അവൾ പുല്ലു പോലെ  ക്ലാസ്സിൽ വരുന്നു”

കിട്ടിയ അവസരത്തിൽ അവൻ എനിക്കിട്ട് ഒന്ന് കൊട്ടി. ഞാൻ ഒന്നും മിണ്ടാൻ പോയില്ല.

“കാലം പോയൊരു പോക്കേ ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് മുള്ളിനാണ് കേടല്ലേ.”

അവൻ എന്നേ ചൊറിയാൻ ആയി ഒന്ന് കൂടി പറഞ്ഞു.

“ഡാ നിനക്ക് പോകണേൽ പൊക്കോ. എന്തിനാണ് എന്നെ ചൊറിയുന്നത്?”

“അത് വേണ്ട പോകുകയാണെങ്കിൽ ഒരുമിച്ചു പോകാം .”

“എന്നാൽ വാ നമുക്ക് പോകാം. ജെന്നിയെ കാണാതെ നീ ചാകേണ്ട.”

ഞാൻ പറഞ്ഞതും അവൻ ഡ്രസ്സ് മാറാൻ ഓടി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോളാണ് അരുൺ സാർ  പറഞ്ഞ പ്രൊട്ടക്ഷൻ്റെ  കാര്യം ഓർത്തത്.  പുള്ളിക്കാരനെ വിളിച്ചു അദ്യ തീരുമാനം മാറ്റി  ക്ലാസ്സിൽ പോകുന്നുണ്ട് എന്ന് അറിയിച്ചു. ആദ്യം പോകുന്നില്ല എന്ന് പറഞ്ഞിട്ട് പിന്നെ

💬 Comments

View all comments