0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.4K

പുസ്തകവും CD കളും വാങ്ങാനാണ് എന്ന് പറഞ്ഞപ്പോൾ ആ പയ്യൻ്റെ കണ്ണു തള്ളി താഴെ വീണില്ലന്നെ ഉള്ളു. സംശയം തോന്നാതിരിക്കാൻ ആദീൽ വിലയൊക്കെ തർക്കിച്ചാണ് വാങ്ങിയത്. പിന്നെ നാട്ടിൽ (സേലം )  ട്യൂഷൻ സെൻറെർ നടത്തുന്നുണ്ട് എന്ന് നുണയും പറഞ്ഞു. അവൻ്റെ സംസാരത്തിൽ നിന്ന് അവൻ കൂടുതൽ  കച്ചവടം കിട്ടുന്നതിനായി ബോസിനെ കൂട്ടി നാളെ തന്നെ വരുമെന്ന് മനസ്സിലായി.

അത് കൊണ്ട് ആദീൽ ഒരു നുണ പറഞ്ഞു.

“ഞാൻ ഇന്ന് രാത്രി  നാട്ടിൽ പോകും  ഇതൊക്കെ അവിടെ എത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ ബാഗ് അടക്കം വേണം. “

ആദിത്യ ഒന്ന് മടിച്ചു.

“വെറുതെ വേണ്ട അതിൻ്റെ വില തന്നേക്കാം. പിന്നെ നാട്ടിൽ നിന്ന് വരുമ്പോൾ ഞാൻ വിളിക്കാം. എനിക്ക് കുറച്ചു  കൂടി ബുക്‌സും CD യും വേണ്ടി വരും. “

കൂടുതൽ ബിസിനസ്സ് കിട്ടുമെന്ന് കണ്ടപ്പോൾ ആദിത്യ ബാഗ് അടക്കം നൽകി. പണമെല്ലാം കൊടുത്ത ആദിത്യയെ  പറഞ്ഞു വിട്ടു.

ആദീൽ സലീം അവരോട് പ്ലാൻ വിവരിച്ചു.

നിങ്ങൾ രണ്ടു പേരും  ഇപ്പോൾ തന്നെ തന്നെ പോയി ഇന്ന് വന്നവൻ ഇട്ടിരിക്കുന്ന പോലെ ഉള്ള ഡ്രെസ്സും ഷൂസും വാങ്ങണം. എന്നിട്ട് നാളെ ഇതൊക്കെ വിൽകാനെന്ന വ്യാജേനെ നമ്മൾ ഇന്നലെ പോയ വഴിയും അതിൻ്റെ മുൻപത്തെ വഴിയും കവർ ചെയ്യണം. ഒരു പ്രാക്ടിസിനായി. ബുക്കുകൾ അതികം വിൽക്കേണ്ട. ആളുകളുടെ അടുത്തു ഭവ്യതയിൽ പെരുമാറണം. ആർക്കും ആരും സംശയം തോന്നരുത്.”

“ഭായി  ഇംഗ്ലീഷ് അറിയില്ല?”

"അറിയുന്ന പോലെ പറ ബാക്കി തമിഴും ഹിന്ദിയും ഒക്കെ  പറഞ്ഞാൽ മതി. വിൽക്കാൻ അല്ല പോകുന്നത്.

💬 Comments

View all comments