0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.4K

പിന്നെ ജാഫർ ഓരോ വീട്ടിലും എത്ര പേരുണ്ട് വയസ്സ് എല്ലാം നിരീക്ഷിച്ചു ഇവിടെ എൻ്റെ അടുത്ത് വന്ന് പറയണം. “

“ഇത് ഒരു പ്രാക്ടീസ് സെഷൻ ആണ്. നിങ്ങൾ കോൺഫിഡൻ്റെ ആയാൽ അടുത്ത ദിവസം നമ്മൾ റോസ് സ്ട്രീറ്റ്ൽ ഇത് നടപ്പിലാക്കും. “

കഴിഞ്ഞ ദിവസത്തെ പോലെ അന്ന് രാത്രി സലീം അങ്ങോട്ട്  പോയില്ല. നാളെത്തെ  കാര്യങ്ങൾ അറിഞ്ഞിട്ട് മുന്നോട്ട് പോകാം എന്ന് സലീം തീരുമാനിച്ചു.

പിറ്റേ ദിവസം ഏകദേശം പതിനൊന്നു മണിയോടെ അദീലും ജാഫറും കൂടി ബാഗും തൂക്കി ഇറങ്ങി. വലിയ മെച്ചമൊന്നുമുണ്ടായില്ലെങ്കിലും രണ്ടു വഴിയിലുമായി ഏകദേശം ആറു വീടുകളിൽ സംഭവം അവതരിപ്പിച്ചു. ഏകദേശം രണ്ടു മണിയോടെ  തിരിച്ചു വീട്ടിൽ എത്തി. സലീം രണ്ടു പേരുടെ പ്രവർത്തി വിലയിരുത്താനായി കുറച്ചു ചോദ്യങ്ങളൊക്കെ ചോദിച്ചു. കുഴപ്പമില്ല രണ്ട് പേർക്കും കോൺഫിഡൻസ് ഒക്കെയുണ്ട്. പിന്നെ അത്യവശ്യം ആളുകളുടെ ഡീറ്റെയിൽസ് ഒക്കെ നിരീക്ഷിക്കുന്നുണ്ട്.

"ഇനി  നമ്മൾ റോസ് സ്ട്രീറ്റ്ലേക്ക് പോകും. ഇടതു വശത്തെ വീടുകൾ ഓരോന്നായി കയറി ഇറങ്ങണം. ക്യാമറ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. പിന്നെ ആളുകളെ വിലയിരുത്തണം. ഡ്രസ്സ് ഹെയർ സ്റ്റൈൽ ഷൂസ് എല്ലാം പ്രത്യകം ശ്രദ്ധിക്കണം. ഞാൻ അപ്പുറത്തെ വഴിയിൽ നമ്മൾ പോയ ഫ്ലാറ്റിൽ ഉണ്ടാകും.”

“സലീം ഇരുവർക്കും കൈയിൽ ഒതുങ്ങുന്ന ചെറിയ രണ്ട് കത്തി നൽകി. നമ്മുടെ ലക്‌ഷ്യം നിരീക്ഷണമാണ്. അല്ലാതെ ഒരു ആക്രമണം അല്ല.”

സലീം ഒന്നുകൂടി അവരെ ഓർമിപ്പിച്ചു. അദീലും ജാഫറും ഇറങ്ങി. അൽപ സമയം കഴിഞ്ഞപ്പോൾ സലീം ബൈക്കുമായി പാരലൽ റോഡിലെ ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി. മുഖം മറക്കാനുള്ള ഹെൽമെറ്റ് ധരിച്ചിരുന്നു.

💬 Comments

View all comments