Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]
ഫുൾ ഹെൽമെറ്റ് ആണ്. ഹാൻഡിലിൽ ഒരു കവറിൽ എന്തോ സാധനമുണ്ട് . ആദീൽ വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് അല്ല പോയത്. പകരം ആരും ഇല്ലാത്ത മറ്റൊരു ഇട വഴിയിലേക്ക് കയറി. അതിനു ശേഷം ഒന്നും മിണ്ടരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് ബാഗ് തുറന്നു ലാപ്ടോപ്പ് എടുത്ത ശേഷം കവറിൽ നിന്ന് അലൂമിനിയം ഫോയിൽ പേപ്പർ എടുത്തു ലാപ്ടോപ്പ് നല്ലത് പോലെ കട്ടിയായി പൊതിഞ്ഞു തിരിച്ചു ബാഗിൽ വെച്ചു. പിന്നെ തിരിച്ചു താമസസ്ഥലത്തേക്ക്
വീട് എത്തിയതും സലീം അദീലൻ്റെ ബാഗിൽ നിന്ന് കണ്ണുകളും ജനേന്ദ്രിയവും അടങ്ങിയ കവർ പുറത്തേക്കെടുത്തു. അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ആദീൽ ശ്രദ്ധിച്ചു.
അതു കണ്ടപ്പോൾ ആദീലിന് ഭയം തോന്നി. പിന്നെ നടന്ന കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു മനസ്സിലാക്കി. ഒരാൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ സലീം ആദീൽ മൊബൈലിൽ എടുത്ത ഫോട്ടോസ് ഒക്കെ പരിശോദിച്ചു. അദീലിൻ്റെ മുഖം cctv വഴി റെക്കോർഡ് ആയി എന്നറിഞ്ഞിട്ടും വലിയ ഭാവ വ്യത്യാസമൊന്നുമില്ല. സാദാരണ ഇങ്ങനെ സംഭവം ഉണ്ടായാൽ സലീം ആ ലിങ്ക് കട്ടാക്കാൻ കൊന്ന് കളയുകയാണ് ചെയ്യാറ്. പക്ഷേ ഇപ്പോൾ ആദിലിനെ കൊണ്ട് ആവിശ്യമുണ്ട്.
ആദീൽ നീ ഈ ലാപ്ടോപ്പ് കൊണ്ട് ഇന്ന് രാത്രി തന്നെ ചെന്നൈയിലേക്ക് പോകണം. എന്നിട്ട് ചിദംബരനെ ഏൽപ്പിക്കണം. കൂടെ ഈ മെയിൽ ഐഡി കൊടുക്കണം. സലീം ഒരു പേപ്പറിൽ മെയിൽ id എഴുതി നൽകി. പിന്നെ അവിടെ കറങ്ങി നടക്കാതെ നിനക്ക് സേഫ് എന്ന് തോന്നുന്ന ഒരു സ്ഥലത്തെക്ക് മാറണം. ആറു മാസത്തിനു ശേഷം
💬 Comments
View all comments