Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]
പുഞ്ചിരിച്ചു. അഭിനയം കൊള്ളാം. ഇവരെയൊക്കയാണോ ഞാൻ ബഹുമാനിച്ചിരുന്നതും സ്വന്തമെന്നു കരുതിയതും. ഒക്കെ പപ്പയുടെ പൊസിഷനും പണത്തോടുമുള്ള ബഹുമാനം മാത്രം
“അന്നാ മോൾ ഇരിക്ക്"
അവർ മുൻപിലെ കസേര ചൂണ്ടികാണിച്ചു പറഞ്ഞു .
“അന്നമോളുടെ ഭാഗത്തു തെറ്റൊന്നുമില്ല എനിക്കറിയാം. ഞാൻ അപ്പയോട് പറഞ്ഞു കോളേജിൽ വിടാൻ സമ്മതിപ്പിച്ചുണ്ട്. “
അവരുടെ തള്ള് കേട്ടുനിന്നതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല. അതോടെ അവരുടെ മുഖത്തു ഒന്നു വാടി.
“പിന്നെ മോളെ രാവിലെ തന്നെ രണ്ടു ക്ലാസ്സിലും ഞാൻ നേരിട്ട് പോയി മാനേജ്മൻറെ സർക്കുലർ വായിച്ചായിരുന്നു. ആരെങ്കിലും മോൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർക്കെതിരെ അപ്പോൾ തന്നെ നടപടിയെടുത്തോളം.”
“ദീപുവിനെ സസ്‌പെൻഡ് ചെയ്‌തു. ഒരാഴ്ച്ച കഴിഞ്ഞു അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടനെ തന്നെ ഡിസ്മിസ്സും ചെയ്തോളാം. “
അതിനും ഞാൻ ഒന്നും മിണ്ടിയില്ല.
“പിന്നെ മോളെ കീർത്തനയുടെ കാര്യം. അവള് ചെയ്‌തത് പൊറുക്കാൻ പറ്റാത്ത തെറ്റാണ് എന്നറിയാം എങ്കിലും അവളുടെ ഭാവി ഓർത്തു മോള് അൽപം കനിവ് കാണിക്കണം. “
അവര് പറയും എന്ന് വിചാരിച്ച കാര്യം. അവരുടെ വായിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച കാര്യം. എൻ്റെ തുരുപ്പു ഗുലാൻ എൻ്റെ ആവിശ്യമാണ് . അവൾ ഇവിടെയുണ്ടാകുക എന്നത്. കൂട്ടത്തിൽ നിന്ന് ചതിച്ചതിന് അവൾക്കിട്ട് കൊടുക്കണം.
“മാം, കീർത്തനയുടെ കാര്യം മാഡത്തിന് തീരുമാനിക്കാം. പക്ഷേ ഇവിടന്നങ്ങോട് എൻ്റെ ഒരു കാര്യത്തിലും, ഒരു കാര്യത്തിലും മാഡം ഇടപെടരുത്. ആ ഉറപ്പു മാഡം എനിക്ക് തരണം. “
“ശരി മോളുടെ കാര്യത്തിൽ ഇടപെടില്ല.”
“ഞാൻ ക്ലാസ്സിലിലോട്ട് പോകട്ടെ”
“മോളെ പിന്നെ ഈ കാര്യം കുര്യൻ സാറിനോട് പറയല്ലേ.”
ഞാൻ
💬 Comments
View all comments