0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.4K

തലയാട്ടിയിട്ട് ഓഫീസിൽ നിന്ന് ഇറങ്ങി.

പുറത്തിറങ്ങിയപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. അവളെ ഇവിടെ എൻ്റെ കൈയിൽ കിട്ടും. പിന്നെ മീര മുതുക്കിയ വരച്ച വരയിൽ നിർത്താം. ഞാൻ  നേരെ ക്ലാസ്സിലേക്ക് പോയി.

ക്ലാസ്സിൽ ചെന്നപ്പോളേക്കും രണ്ടാമത്തെ പീരീഡ് തീരാറായിട്ടുണ്ട്. സോഫിയ മാഡം ആണ്. പുള്ളിക്കാരി എന്നെ കണ്ട് ഒന്നമ്പരന്നു. പിന്നെ കയറി ഇരുന്നോളാൻ പറഞ്ഞു. എല്ലാവരും എന്നെ തുറിച്ചു നോക്കിയിരിക്കുകയാണ്.  ഒരു നിമിഷത്തേക്ക് ഏത് സീറ്റിൽ  ഇരിക്കണമെന്ന് അറിയാതെ ഞാൻ നോക്കി. അമൃതയുടെ അടുത്ത് ഒരു സീറ്റ് ഒഴുവുണ്ട്. പക്ഷേ അവളുടെ മുഖം കടന്നൽ കുത്തിയ പോലെയുണ്ട്. അത് കൊണ്ട് അങ്ങോട്ട് പോകേണ്ട. അടുത്തിരുന്ന  അനുപമ ചിരിച്ചു കാണിച്ചു . ബാക്കിൽ അർജ്ജു കുമ്പിട്ടിരിക്കുകയാണ്. ഞാൻ സ്ഥിരം ഇരിക്കാറുള്ള സീറ്റിൽ രാഹുൽ ഇരിക്കുന്നുണ്ട്. അവൻ്റെ മുഖത്തു എന്നെ കാണുമ്പോൾ ഉള്ള പുച്ഛ ഭാവം. എങ്കിലും ബാക്ക് നിരയിൽ  വേറെയും സീറ്റുകൾ ഒഴുവുണ്ട്. ഞാൻ നേരെ ബാക്കിലുള്ള ഒരു സീറ്റിൽ പോയിരുന്നു. എല്ലാവരും എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. മിക്കവരുടെ മുഖത്തു ഒരു സഹതാപം.  അർജ്ജു അപ്പോഴും നോക്കിയില്ല. സുമേഷ് ഒരു  കൈ കൊണ്ട് ഒരു ഹായ് കാണിച്ചു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.

സോഫിയ മിസ്സ് അവരുടെ പോഡിയത്തിൽ കൈ കൊണ്ട് രണ്ടു അടി അടിച്ചു. എന്നിട്ട് ക്ലാസ്സ് എടുക്കാൻ തുടങ്ങി.  ഇന്റർവെൽ ആയപ്പോൾ ഞാൻ അവിടെ തന്നെ ഇരുന്നു. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ മുതൽ ഇത് വരെ അർജ്ജു എന്നെ ഒന്ന് നോക്കിയത് പോലുമില്ല. അല്ലെങ്കിലും അന്നത്തെ പോലത്തെ സഹതാപം ഒന്നും അന്നക്ക് വേണ്ട. ഇൻട്രെവെൽ ആയപ്പോൾ

💬 Comments

View all comments