Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]
ബെഡ് ഉണ്ടല്ലോ. “
“സുമേഷേ സുമേഷേ” അവൾ ഉച്ചത്തിൽ വിളിച്ചു. സുമേഷ് ഓടി വാതിലിനടുക്കൽ എത്തി. ആദ്യം എന്നെ നോക്കി പിന്നെ അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.
"ഡാ നീ എൻ്റെ പെട്ടി ഒന്ന് ഹാളിലേക്ക് എടുത്ത് വെക്കുമോ, പ്ളീസ്ഡാ ഡാ"
അവൻ അതേ സ്പീഡിൽ പോയി.
“നീ ഇപ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നത്"
ഈ തവണ ഞാൻ പതുക്കെയാണ് ചോദിച്ചത്.
“നിങ്ങൾ എന്തു കളി കളിച്ചാണ് എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. എന്നോട് ദേഷ്യമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യാമോ? ഒന്നുമില്ലെങ്കിൽ ഞാൻ ഒരു പെണ്ണല്ലേ. അതും വീട്ടുകാർ പടി അടച്ചു പിണ്ഡം വെച്ച പെണ്ണ്. ”
അവളുടെ ശബ്ദം ഉച്ചത്തിലായി. പുറത്തുള്ളവർ കേൾക്കാൻ വേണ്ടിയാണ് അവളുടെ ഡയലോഗ്. അതും വോയ്‌സ് ഒക്കെ നല്ല പോലെ മോഡുലേറ്റ ചെയ്‌ത് കരയുന്ന പോലെ.
പിന്നാലെ അവൾ ശബ്‌ദം കുറച്ചു എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് കെഞ്ചി പറഞ്ഞു
"നീയല്ല എന്നെ ഹോസ്റ്റലിൽ നിന്നിറക്കിയത് എന്ന് അറിയാം, എങ്കിലും അർജ്ജു പ്ളീസ് കോഴ്‌സ് കഴിയുന്നത് വരെ ഞാൻ ഇവിടെ താമസിച്ചോട്ടെ. ഇവിടെയാകുമ്പോൾ ഞാൻ എൻ്റെ പപ്പയുടെയും കൊച്ചാപ്പയുടെയും അടുത്ത് നിന്ന് സേഫ് ആണ്. പ്ലീസ് ഞാൻ ഇവിടെ താമസിച്ചോട്ടെ "
“അതൊന്നും നടക്കണ കാര്യമല്ല. നീ ഒരു പെണ്ണ് ഞങ്ങൾ രണ്ട് bachelors നിനക്ക് തന്നയാണ് മോശപ്പേരു.”
ഞാനവളെ പറഞ്ഞു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി.
“ഇതിൽ കൂടുതൽ എന്തു മോശമാകാൻ”
അവൾ പിറുപിറുത്തു.
“നീ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല. നീ വേറെ എവിടെയെങ്കിലും പോ. നിൻ്റെ
💬 Comments
View all comments