0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 172

ഓരോ കാര്യങ്ങൾ ഒക്കെ സംസാരിക്കുന്നുണ്ട അവർ  തിരിച്ചും. രാഹുൽ അവളെയും എന്നെയും മാറി മാറി കലിപ്പിച്ചു നോക്കുന്നുണ്ട്. പക്ഷേ അവൾ കണ്ട ഭാവം കാണിക്കുന്നില്ല.

ഇടക്ക് വെച്ച്  മണി ചേട്ടനോട് ബീഫ് അടിപൊളിയാണ് എന്ന് അന്നാ വിളിച്ചു പറഞ്ഞു.

അതോടെ രാഹുൽ കഴിക്കൽ അവസാനിപ്പിച്ചു എഴുന്നേറ്റ് നേരെ അവൻ്റെ റൂമിലേക്ക് കയറി വാതിലടച്ചു.

ബാക്കി ഉള്ളവർ (മാത്യു ഒഴികെ ) അവളുടെ അടുത്തു ഓരോന്നൊക്കെ സംസാരിക്കുന്നുണ്ട്.അവള് പറയുന്ന  തമാശക്ക്  അവളൊഴികെ ബാക്കി ഉള്ളവർ എൻ്റെ റിയാക്ഷൻ എന്താണ് എന്നറിയാൻ ഇടകണ്ണിട്ട് നോക്കുന്നുണ്ട്. കാര്യം

ഞാൻ പതുക്കെ മെയിൻ ബാൽക്കണിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ മാത്യു എൻ്റെ അടുത്തേക്ക് വന്നു.

“ഡാ എന്താ പ്രശനം?”

“കറക്റ്റ് അറിയില്ല. അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഞങ്ങളാണ് അതു ചെയ്‌തത് എന്ന് പറഞ്ഞാണ് ഇങ്ങോട്ട് കെട്ടി എടുത്തേക്കുന്നത്.”

“ഇനി ഇപ്പൊ എന്താ ചെയ്യുക ?”

“നിൻ്റെ പരിചയത്തിൽ വല്ല ഹോസ്റ്റലും. അല്ലെങ്കിൽ വേണ്ട നീ എല്ലാവരെയും കൂട്ടി ഇറങ്ങു. ഞാൻ തന്നെ സോൾവ് ചെയ്തോളാം.”

അപ്പോഴേക്കും എല്ലാവരും ലിവിങ്ങ് റൂമിലേക്ക് എത്തി. എല്ലാവന്മാരുടെയും കൈയിൽ ഐസ്ക്രീം ഉണ്ട്. അന്നയുടെ കൈയിൽ രണ്ട് ബൗൾ. എൻ്റെ നേരെ ഒരെണ്ണം നീട്ടി

“അർജ്ജു ലഞ്ച് കഴിച്ചില്ലലോ ഐസ്ക്രീം എങ്കിലും കഴിക്കു. “

സുമേഷും പോളും കിണിച്ചുകൊണ്ടിരിക്കുന്നുണ്ട്.

“ഞാൻ വാങ്ങുന്നില്ല എന്ന് കണ്ടതും അവൾ അത് മാത്യുന് നേരെ നീട്ടി. “

അവൻ അതും വാങ്ങി സോഫയിൽ പോയിരുന്നു. അവൾ എൻ്റെ അടുത്ത് തന്നെ നിൽക്കുകയാണ്.

“എല്ലാവരും വേഗം കഴിക്കു. നമുക്കിറങ്ങാം.  ഫിനാഷ്യൽ അക്കൗണ്ടിംഗ്  assignement ചെയാനുള്ളതല്ലേ.” (മാത്യു)

ഞാൻ പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല അവൻ എല്ലാവരോടുമായി പറഞ്ഞു.

“എന്തിനാ നേരത്തെ പോകുന്നത്. മണി ചേട്ടൻ എല്ലാവർക്കുമായി പഴം പൊരി ഉണ്ടാക്കി തരാം എന്നേറ്റിട്ടുണ്ട്. “

ദാ വന്നു  അവളുടെ പാരാ

“അത് ശരിയാ ബാക്കി ഉള്ള ബീഫും കൂട്ടി ഒരു പിടി പിടിക്കാം.” (ലിജോ)

പഴം പൊരിയും ബീഫും അപാര കോമ്പിനേഷൻ ആണ്. കുറെ നാളായി കഴിക്കണം എന്ന് വിചാരിക്കുന്നു”  (സുമേഷ്  )

ഡാ അത്

💬 Comments

View all comments