0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 173

ബീഫ് റോസ്റ്റ് കൂട്ടി ആണ്. ഗ്രേവി ഒക്കെ വേണം (രമേഷ്)

നാളെ ഞയറാഴ്ച്ച ഫ്രീ ആണെല്ലോ നാളെ ചെയ്‌ത്‌ തീർക്കാം (ജിതിൻ)

അപ്പൊ ആ കാര്യത്തിൽ തീരുമാനമായി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. ഞാൻ പതുക്കെ എൻ്റെ റൂമിലേക്ക് വലിഞ്ഞു.

എന്നാലും അവൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു. ഇനി ജേക്കബ് അച്ചായൻ പറഞ്ഞു കാണുമോ? അതിനു വഴിയില്ല സൈക്കോ ശിവ എന്ന കോളേജിലെ ഇരട്ട പേരൊക്ക അറിഞ്ഞ സ്ഥിതിക്ക് അത് എന്തായാലും ജേക്കബ് അച്ചായൻ ആകില്ല. പോരാത്തതിന് അഞ്ജലിയുടെ പേരും പറഞ്ഞിരിക്കുന്നു.

ജീവിയെ അല്ലെങ്കിൽ അരുൺ സാറിന് വിളിക്കണം. പക്ഷേ എൻ്റെ ഐഡന്റിറ്റി അറിഞ്ഞു എന്ന് വിശ്വ  അറിഞ്ഞാൽ. അകെ പ്രശ്നമായെല്ലോ.

അവസാനം ഒരു തീരുമാനത്തിൽ എത്തി. ആദ്യം അരുൺ സാറിനെ വിളിക്കാം. പുള്ളി ബീന മിസ്സിനെ വിളിച്ചു എന്തെങ്കിലും വഴി കണ്ടെത്തിക്കോളും.

“എന്താ അർജ്ജു എന്തെങ്കിലും എമർജൻസി ഉണ്ടോ? ഇല്ലെങ്കിൽ ഞാൻ പിന്നെ വിളിക്കാം.”

പുള്ളിയുടെ ശബ്‌ദം ഒക്കെ വല്ലാണ്ടിരിക്കുന്നു

“ഉണ്ട് സാർ,അതാണ് അത്യാവിശ്യമായി വിളിച്ചത്. “

“അന്ന അവളുടെ  പെട്ടിയുമൊക്കെ എടുത്തു ഞങ്ങൾ താമസിക്കുന്ന ഫ്ളാറ്റിൽ എത്തിയിട്ടുണ്ട്. അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി പോലും. “

കുറച്ചു നേരത്തേക്ക് അപ്പുറത്തു നിന്ന് ശബ്ദമൊന്നും കേട്ടില്ല.

“പുറത്താക്കി എന്നത് ബീന മിസ്സ് പറഞ്ഞായിരുന്നു. മിസ്സ് എത്തിയപ്പോളേക്കും അന്ന അപ്പച്ചിയുടെ അടുത്തേക്ക് പോയി എന്നാണല്ലോ പറഞ്ഞത്.“

“എന്നാൽ അന്ന ഇങ്ങോട്ടാണ് വന്നിട്ടുള്ളത്.”

ഞാൻ ബീന മിസ്സിനെ വിളിച്ചു സംസാരിച്ചിട്ട് ഇപ്പോൾ വിളിക്കാം.

സാറിന് നല്ല ദേഷ്യം വന്നിട്ടുണ്ട് എന്ന് ശബ്ദത്തിൽ നിന്ന് തന്നെ വ്യക്തം.

ഫോൺ കട്ടായതും ഞാൻ ബെഡിലേക്ക് കിടന്നു.

ഫോൺ വീണ്ടും ബെല്ലടിച്ചു. ഈ തവണ രാഹുൽ ആണ് വിളിക്കുന്നത്.

“നീ എവിടെയാണ് ?”

“ഞാൻ ഇവിടെ എൻ്റെ റൂമിൽ.”

“ബാക്കി ഉള്ളവരോ?”

“ഐസ്ക്രീം കഴിച്ചുകൊണ്ട് പുറത്തിരിക്കുന്നുണ്ട്.”

“അവൾ എന്തിനാ  ഇങ്ങോട്ട് കെട്ടി എടുത്തത്?”

“അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. മിക്കവാറും അവളുടെ തന്ത കളിച്ചതായിരിക്കും. അല്ലെങ്കിൽ കമ്മിഷണർ. പോകാൻ വേറെ സ്ഥലമില്ല പോലും. പിന്നെ അവളെ ബലമായി പിടിച്ചു കെട്ടിക്കുമെന്ന് ഒക്കെ പറയുന്നുണ്ട്. “

💬 Comments

View all comments