0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 174

“അതിന് ഇങ്ങോട്ടാണോ കെട്ടി എടുക്കുന്നത്. വേറെ എവിടെയെങ്കിലും പോയിക്കൂടെ. നീ എന്താ പഴം വിഴുങ്ങിയ പോലെ നിന്നത്. കഴുത്തിന് പിടിച്ചു പുറത്താക്കേണ്ട അവളെ. “

“അത് മാത്രമല്ല പ്രശ്‍നം. ഞാൻ ശിവയാണെന്നും നീ നിതിൻ ആണെന്നും കാര്യം അവളെങ്ങനെയോ അറിഞ്ഞിട്ടുണ്ട്. എല്ലാവരെയും അറിയിക്കുമെന്നാണ് അവളുടെ ഭീക്ഷിണി. “

“അയ്യോ അവളിതൊക്കെ എങ്ങനെ അറിഞ്ഞു. ഇനി ജേക്കബ് അച്ചായൻ വല്ലതും പറഞ്ഞു കാണുമോ.”

“അച്ചായൻ ഒന്നുമല്ല. ബാംഗ്ലൂർ എഞ്ചിനീറിങ്  അടക്കം  എല്ലാം തത്ത പറയുന്ന പോലെ അങ്ങ് പറഞ്ഞു.”

“ഇനി ബാംഗ്ലൂരിൽ നിന്നുമായിരിക്കുമോ?”

“അല്ലെന്ന് തോന്നുന്നു അഞ്ജലിയുടെ പേരും പറഞ്ഞു. “

“ഇത് പ്രശ്നമാകുമെല്ലോ. നീ ജീവിയെ വിളിച്ചു പറഞ്ഞോ?”

“ജീവിയെ വിളിച്ചില്ല അരുൺ സാറിനെ വിളിച്ചു. അവൾ വന്ന കാര്യം പറഞ്ഞു. പക്ഷേ നമ്മുടെ ഐഡന്റിറ്റി അവളറിഞ്ഞു എന്ന കാര്യം പറഞ്ഞില്ല. “

“അത് നന്നായി നിൻ്റെ ചേട്ടനറിഞ്ഞാൽ അതോടെ തീർന്നു ഞാനും ജെന്നിയുമായി ഒന്ന് സെറ്റായി വന്നതേയുള്ളു. “

“പോടാ പന്നി അതിനിടയിലാ അവൻ്റെ ഒരു പ്രേമം”

“നീ ഇതൊന്നും ജെന്നിയുടെ അടുത്ത് എഴുന്നെളളിക്കാൻ നിൽക്കേണ്ട. അരുൺ സാർ ഇന്ന് തന്നെ സോൾവ് ചെയ്‌താൽ ആരുമറിയാതെ നോക്കാം.”

“ഡാ അവള് വന്ന കാര്യം ഞാൻ ആൾറെഡി പറഞ്ഞു പോയി. ജെന്നി പറഞ്ഞിട്ടാണ് നിന്നെ വിളിച്ചത് തന്നെ.”

“അതും എഴുന്നെള്ളിച്ചോ. “

“അരുൺ സാർ എന്താ പറഞ്ഞത്?”

“ഒന്നും പറഞ്ഞില്ല.”

“അരുൺ സാർ എവിടെയാണ് എന്ന് നീ ചോദിച്ചോ?”

“ഇല്ലെടാ അന്നേരം  അതൊന്നും ചോദിച്ചില്ല. പുള്ളി വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ ചോദിക്കാം.

അതൊക്കെ പോട്ടെ നീ ഭയങ്കര ഷോ ആയിരുന്നെല്ലോ അതും എൻ്റെ അടുത്ത്. “

“ഡാ സോറിഡാ പെട്ടന്ന് അവളെ കണ്ടപ്പോൾ കൈയിൽ നിന്ന് പോയി. പിന്നെ നീ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ.”

“ഉവ്വ്.”

“ഡാ ഇതിപ്പോ എങ്ങനെയാ സോൾവ് ചെയ്യുക.

“നീ ഒരു പണി ചെയ്യ്‌  റൂമിൽ നിന്നിറങ്ങു. അവൾ പഴം പൊരി തീറ്റിക്കാൻ എല്ലാവരെയും പിടിച്ചു നിർത്തിയിട്ടുണ്ട്. ഞാൻ അരുൺ സാർ വിളിക്കുമോ എന്ന് നോക്കട്ടെ. “

അവൻ ഫോൺ വെച്ചതും ഞാൻ

💬 Comments

View all comments