0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 867

അന്നയെ പട്ടിണിക്കിടനാണോ ആവൊ.

അപ്പോളാണ്  അന്ന റൂമിൽ നിന്നിറങ്ങി വന്നത്.  കുളിച്ചു ഫ്രഷായിട്ടുണ്ട്. ഒരു ഫുൾ length സ്കർട്ടും ടീഷർട്ടുമാണ്  വേഷം. തലയിൽ നിന്ന് വെള്ളമൊക്ക T ഷർട്ടിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.

എന്നെ നോക്കി ഒന്ന് വെളുക്കെ ചിരിച്ചിട്ട് കഴിക്കുന്നവന്മാരുടെ അടുത്തേക്ക് നീങ്ങി

“ഹാ വീട്ടിൽ ആകെയുള്ള പെണ്ണ് എത്തുന്നതിൻ്റെ മുൻപ് നിങ്ങളൊക്കെ തീറ്റ തുടങ്ങിയോ? നിങ്ങളൊക്കെ എന്തു ഫ്രണ്ട്സാണ്  “

നേരെ ചെന്ന്  കഴിക്കാനുള്ളത്  ഒരു പ്ലേറ്റലേക്ക്  എടുത്തു.

“അർജ്ജു കഴിക്കാൻ വരുന്നില്ലേ.”

എൻ്റെ വീട്ടിൽ വന്നിട്ട് എന്നെ ക്ഷണിക്കുന്നു പുന്നാര മോൾ. എനിക്കങ്ങോട്ട് ചൊറിഞ്ഞു കയറി വന്നു. എങ്കിലും ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ അവള് ചിലപ്പോൾ എല്ലാം വിളിച്ചു കൂകും

ഫ്രൈഡ് റൈസും ചില്ലി ചിക്കനും പിന്നെ ബീഫും പ്ലേറ്റിലേക്കെടു ത്തിട്ടു. നേരേ രമേഷിൻ്റെ അടുത്തേക്ക് ചെന്നു

“ഡാ കരടി. നീ അപ്പുറത്തു സോഫയിൽ പോയിരിക്ക എനിക്ക് ടേബിളിൽ വെച്ച് കഴിച്ചില്ലേൽ ശരിയാകില്ല "

അപ്പുറത്തിരുന്ന് സുമേഷും ടോണിയും ജിതിനും ഒക്കെ ചിരിച്ചു.  അതോടെ രമേഷ് പതുക്കെ പ്ലേറ്റ് എടുത്തോണ്ട് എൻ്റെ അടുത്തേക്ക് .

ഇരിപ്പിടം കിട്ടിയതും അവൾ കഴിക്കാൻ തുടങ്ങി. ആസ്വദിച്ചാണ് കഴിപ്പ്. സുമേഷിൻ്റെയും പോളിൻ്റെയും അടുത്തു ഓരോ കാര്യങ്ങൾ ഒക്കെ സംസാരിക്കുന്നുണ്ട അവർ  തിരിച്ചും. രാഹുൽ അവളെയും എന്നെയും മാറി മാറി കലിപ്പിച്ചു നോക്കുന്നുണ്ട്. പക്ഷേ അവൾ കണ്ട ഭാവം കാണിക്കുന്നില്ല.

ഇടക്ക് വെച്ച്  മണി ചേട്ടനോട് ബീഫ് അടിപൊളിയാണ് എന്ന് അന്നാ വിളിച്ചു പറഞ്ഞു.

അതോടെ രാഹുൽ കഴിക്കൽ അവസാനിപ്പിച്ചു എഴുന്നേറ്റ് നേരെ അവൻ്റെ റൂമിലേക്ക് കയറി വാതിലടച്ചു.

ബാക്കി ഉള്ളവർ

💬 Comments

View all comments