0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 176

വന്ന് എത്തി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

മേരി ടീച്ചറുടെ മുഖത്തു വിഷമം ഉണ്ട്

“ടീച്ചർ ആരോട് ചോദിച്ചിട്ടാണ് ഈ കൊച്ചിന് അഡ്മിഷൻ കൊടുത്തത്.  ഇവളെ പറഞ്ഞു വിട്ടില്ലെങ്കിൽ ടീച്ചറുടെ ജോലി പോകും. എന്നെ ശരിക്കും അറിയാമെല്ലോ.”

“എൻ്റെ അപ്പച്ചിയാണ് ഇവിടത്തെ സിറ്റി പോലീസ് കമ്മിഷണർ.”

ഒരു ആവേശത്തിൽ പറഞ്ഞു പോയതാണ്.

“ലെന മാഡം അല്ലേ  മോൾ അവിടെ പോയി താമസിച്ചോളൂ. “

അപ്പോൾ അതാണ് സംഭവം അപ്പച്ചിയുടെ കളി ആണ്. അന്ന് കൂടെ ചെല്ലാത്തതിന് പകരം തന്ന പണി ചുമ്മാതല്ല പുട്ടി പേടിക്കാത്തത്. എന്തു വന്നാലും അങ്ങോട്ട് പോകില്ല.

ഇവിടെ താമസിക്കണമെന്നുണ്ടെങ്കിൽ ആ പൂട്ടിഭൂതത്തെ  തള്ളി മറച്ചിടേണ്ടി വരും എന്നിട്ട് റൂമിൽ കയറി സമരം ചെയ്യേണ്ടി വരും. സമരം ചെയ്തിരുന്നാൽ പറ്റില്ലല്ലോ ക്ലാസ്സിൽ പോകേണ്ടെ

"അന്നാ, ഞാൻ ബീനയെ വിളിച്ചിട്ടുണ്ട്. ബീന പെട്ടന്ന് എത്താമെന്ന് പറഞ്ഞിട്ടുണ്ട്. "

മേരി ടീച്ചർ ആണ് പറഞ്ഞത്.

ബീന മിസ്സു  വന്നിട്ട് കാര്യമൊന്നുമില്ല. സ്റ്റീഫനെ വിളിച്ചാൽ അവൻ നേരെ അപ്പച്ചിയുടെ അടുത്തേക്ക് കൂട്ടി കൊണ്ട് പോകും.

ഇനി ഹെല്പ് ചെയ്യാൻ സാധിക്കുന്നത് ജേക്കബ് അങ്കിളാണ്. പക്ഷേ വിളിക്കാൻ ഫോൺ നമ്പർ അറിയില്ല.  അന്ന് വാങ്ങാൻ മറന്നു പോയെല്ലോ. ഇനി ഒരു വഴിയേയുള്ളു അർജ്ജുവിൻ്റെ ഫ്ലാറ്റിലേക്ക് പോകാം അവൻ്റെ ലോക്കൽ ഗാർഡിയൻ അല്ലേ അവൻ്റെ അടുത്തു നിന്ന് അച്ചായനെ വിളിക്കാം.

പോകുന്നതിന് മുൻപ് പൂട്ടി ഭൂതത്തിനും അവളെ ഇങ്ങോട്ട് അയച്ച അപ്പച്ചിക്കും ഒരു പണി കൊടുക്കണം.

“മേരി ആന്റി  ഞാൻ അപ്പച്ചിയുടെ അടുത്തേക്ക് പോകുകയാണ്  ബീന മിസ്സിനോട് തിരിച്ചു പോയിക്കോളാൻ പറഞ്ഞേരെ. “

പൂട്ടി ഭൂതത്തെ ഒന്ന് പുച്ഛിച്ചിട്ട് പുറത്തോട്ടിറങ്ങി ഒരു യൂബർ ബുക്ക് ചെയ്‌തു. നല്ല ഒരു ഡ്രൈവർ ചേട്ടൻ. പെട്ടിയൊക്ക എടുത്തു ഡിക്കിയിലേക്ക് വെച്ചു തന്നു  നേരെ മറൈൻഡ്രൈവിലെ ഫ്ലാറ്റിലേക്ക്.

പോകുന്ന വഴി സ്റ്റീഫനെ വിളിച്ചു.

“സ്റ്റീഫാ  അർജ്ജു ഒക്കെ താമസിക്കുന്ന ഫ്ളാറ്റിൻ്റെ നമ്പർ ഒന്ന് മെസ്സേജ് പറയാമോ”

“എന്തിനാ ചേച്ചി?”

“ഇവിടെ ഹോസ്റ്റലിലെ ഒരു ചേച്ചിയുടെ റിലേറ്റീവ് അവിടെ ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്. അവരെ കുറിച്ചുള്ള ഒരു കാര്യം അന്വേഷിക്കാനാണ്.”

“ചേച്ചി

💬 Comments

View all comments