0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 873

ഗേറ്റിനടുത്തുണ്ട്. “

ചീത്ത വിളിക്കാൻ ചെന്നതാണ്. അവൻ ഇളിച്ചോണ്ടിരിക്കുന്നുണ്ട്.

ഹെൽമെറ്റ് ഒപ്പിക്കാൻ കൂട്ടുകാരൻ്റെ അടുത്ത് പോകേണ്ടി വന്നു അതാണ് വൈകിയത്. അവൻ ഒരു ഹെൽമെറ്റ് എൻ്റെ നേരെ നീട്ടി

നേരെ ആര്യാസിലോട്ട് അവിടന്ന് മസാല ദോശ ഒക്കെ കഴിച്ചു വേണ്ടതൊക്കെ വാങ്ങി ഹോസ്റ്റലിലേക്ക് തിരിച്ചു എത്തി. നോട്ട്സ് കമ്പ്ലീറ്റ് ആക്കാനുണ്ട് എന്ന് പറഞ്ഞ അവൻ വേഗം തന്നെ പോയി.

തിരിച്ചു ഹോസ്റ്റലിലേക്ക് കയറിയതും വാർഡൻ മേരി ടീച്ചറും ഒരു സൊസൈറ്റി ലേഡിയും വരാന്തയിലെ കസേരയിലായി ഇരിക്കുന്നുണ്ട്. താഴെയായി എൻ്റെ രണ്ടു suitcase ഉം  ബാഗും ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും മേരി ടീച്ചർ എഴുന്നേറ്റു. സൊസൈറ്റി ആന്റിയുടെ മുഖത്തു സീരിയസ് ഭാവമാണ്. സാരിയും സ്ലീവ്‌ലെസ് ബ്ലൗസുമാണ് വേഷം.  മേക്കപ്പ് ഒക്കെ വലിച്ചു കയറ്റി. നെറ്റിയുടെ നടുക്ക് വലിയ പൊട്ടും.  അവരുടെ മുഖമൊക്കെ വല്ലാതെയ്യിട്ടുണ്ട്.

ഞാൻ സ്റ്റെല്ല റോയ്. ഈ ഹോസ്റ്റലിൻ്റെ  ഓണർ ആണ്. അന്നക്ക് ഇവിടെ ഇനി തുടർന്ന് താമസിക്കാൻ പറ്റില്ല. ഇത് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആണ് ഇവിടെ സ്റ്റുഡൻസിനെ താമസിപ്പിക്കുന്നത് റൂൾസിന് എതിരാണ്.

ബുക്‌സും ഡ്രെസ്സുമൊക്കെ പാക്ക് ചെയ്‌തിട്ടുണ്ട്‌.  സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കം മുഴുവൻ തുകക്കുമുള്ള ചെക്ക് ഇതാ.”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ഞാൻ അഡ്മിഷൻ എടുത്തപ്പോളൊന്നും ഈ റൂൾസ് ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ ഇവിടെ വേറെ രണ്ടു സ്റ്റുഡന്റ്സും ഉണ്ടല്ലോ. അങ്ങനെ തോന്നുമ്പോൾ ഇറങ്ങാനൊന്നും പറ്റില്ല,”

അതിന് അവർ മറുപടിയൊന്നും പറഞ്ഞില്ല. സെക്യൂരിറ്റിയെ വിളിച്ചു. ഗേറ്റിലെ സെക്യൂരിറ്റി ചേട്ടൻ ഓടി വന്നു. വീക്കെൻഡ് ആയ കാരണം മിക്കവരും വീട്ടിൽ പോയേക്കുകയാണ്. ഒന്ന് രണ്ടു പേർ

💬 Comments

View all comments