0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 181

റൂമിലേക്ക് നടന്നു. പിന്നാലെ ഞാനും. എല്ലാവന്മാരോടുമായി ഞാൻ ഒന്ന് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞു.

വാതിലടച്ചു കുറ്റിയിട്ടു കഴിഞ്ഞപ്പോളാണ് നേരാവണ്ണം ശ്വാസമെടുത്തത്.

ഗുഡ് ജോബ് അന്ന.

ചവിട്ടി പുറത്താക്കുമെന്ന് കരുതിയതാണ് എന്തായാലും അതുണ്ടായില്ല. ഒരുപക്ഷേ ബാക്കി ഉള്ളവരൊക്കെ അവിടെ ഉള്ളത് കൊണ്ടായിരിക്കും. എല്ലാവന്മാരെയും മാക്സിമം പിടിച്ചു നിർത്തണം. ഇരുട്ടായാൽ പിന്നെ എന്നെ പുറത്താക്കില്ലയിരിക്കും.

ഞാൻ റൂമൊന്ന് നോക്കി. നല്ല അടിപൊളി റൂമാണ്. ഒരു ബാൽക്കണി ഒക്കെ ഉണ്ട്.  കായൽ വ്യൂ ആണ്. പിന്നെ ഒരു ഡ്രസിങ് റൂം. അലമാരകൾ മിക്കതും കാലിയാണ്. ഒരു കള്ളിയിൽ കുറച്ചു ബെഡ്ഷീറ്റ് ഒക്കെ ഉണ്ട്. പിന്നെ കുറച്ചു ബുക്കുകൾ.

ഒരു ഭിത്തിയിൽ ഒരു ഫുൾ സൈസ് mirror ഉണ്ട്. ഞാൻ എൻ്റെ കോലം കുറച്ചു നേരം നോക്കി നിന്നു. ആകെ കോലം കേട്ടിരിക്കുന്നു. താമസിക്കാൻ ഉള്ള സ്ഥലം ഇല്ലാതായിരിക്കുന്നു  ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് എന്തു വന്നാലും അപ്പച്ചിയുടെ അടുത്തേക്കില്ല. എന്തായാലും തോറ്റു പിന്മാറുന്ന പ്രശ്നമായില്ല.

ഫോൺ എടുത്തു നോക്കിയപ്പോൾ പാറു ചേച്ചിയുടെ കാൾ വന്ന് കിടക്കുന്നുണ്ട്. ഫോൺ വിളിച്ചു ഒരു റിലേറ്റീവിൻ്റെ വീട്ടിലാണ് എന്ന് ഒരു നുണ പറഞ്ഞു. അല്ലെങ്കിൽ പുള്ളിക്കാരി ടെൻഷൻ അടിക്കും.

കുളിച്ചു ഫ്രഷായി ചെന്നപ്പോളേക്കും എല്ലാവന്മാരും ഫുഡ് അടി തുടങ്ങിയിട്ടുണ്ട്. ഡൈനിങ്ങ് ടേബിളിൽ സീറ്റില്ല. അർജ്ജു കഴിക്കുന്നില്ല എന്ന് തോന്നുന്നു. രമേഷിനെ എഴുന്നേൽപ്പിച്ചു വിട്ടു ഒരു സീറ്റ് സ്വന്തമാക്കി. ടെൻഷൻ ഉണ്ടെങ്കിലും പുറത്തു കാണിക്കാതെ കഴിക്കാൻ തുടങ്ങി.

ബീഫന്  നല്ല ടേസ്റ്റ് ഉണ്ടായിരുന്നു  മണി ചേട്ടൻ ഉണ്ടാക്കിയതാണ് എന്നറിഞ്ഞപ്പോൾ ഞാൻ  അടിപൊളിയാണ് എന്ന് പറഞ്ഞതും രാഹുൽ കഴിപ്പ് മതിയാക്കി പോയി വാതിലടച്ചു. ഫുഡ് ടേസ്റ്റള്ളത് കൊണ്ടാണോ എന്നറിയില്ല ആരും അവനെ വിളിക്കാനൊന്നും പോയില്ല.

ഞങ്ങൾ ഓരോ വളിപ്പ് ഒക്കെ പറഞ്ഞിരുന്നു. കുറച്ചു നേരം നോക്കി നിന്നതിനു ശേഷം അർജ്ജു ബാല്കണിയിലേക്ക് പോയി.

കഴിച്ച പാത്രം കഴുകി വെക്കാൻ ചെന്നപ്പോൾ മണി ചേട്ടനോട് കുറച്ചു നേരം സംസാരിച്ചു. വൈകിട്ട് പഴം പൊരി കഴിക്കുമോ എന്ന് പുള്ളി ചോദിച്ചപ്പോൾ എല്ലാവരെയും പിടിച്ചു നിർത്താനുള്ള വഴി

💬 Comments

View all comments