0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 182

തെളിഞ്ഞു.

എല്ലാവരും ഐസ്ക്രീം കഴിക്കൽ തുടങ്ങി. അർജ്ജു ഒന്നും കഴിച്ചിട്ടില്ലല്ലോ എന്നോർത്തു ഐസ്ക്രീമുമായി അവൻ്റെ അടുത്തേക്ക് നീങ്ങി.

മാത്യവിൻ്റെ  അടുത്ത് എന്തോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്. മിക്കവാറും എല്ലാവരെയും പറഞ്ഞു വിടാനുള്ള തത്രപ്പാടിലാണ് അവൻ.  ഐസ്ക്രീം നീട്ടിയെങ്കിലും അവൻ വാങ്ങിയില്ല. വേണ്ടെങ്കിൽ വേണ്ട ഞാൻ ഐസ്ക്രീം മാത്യുവിന് കൊടുത്തു.

അവൻ പറഞ്ഞിട്ടായിരിക്കണം മാത്യു ഐസ്ക്രീം കഴിച്ച ഉടനെ പോകാം എന്നായി.  ആ നീക്കത്തെ ഞാൻ പഴം പൊരി ഇട്ട് വെട്ടി.

അതിൻ്റെ ഇഷ്ടകേടിലാണ് എന്ന് തോന്നുന്നു അർജ്ജു അവൻ്റെ റൂമിലേക്ക് പോയി.

ഇപ്പോൾ ഫ്ലാറ്റിൻ്റെ യഥാർത്ഥ അവകാശികൾ രണ്ടും ഓരോ റൂമിലായി വാതിലടച്ചിട്ടിരിക്കുന്നു. ബാക്കി ഉള്ളവർ കത്തി വെച്ചിരിക്കുന്നു

ഞങ്ങൾ അവിടെ ഓരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു.  മറ്റേ ബാച്ചിലെ ലിജോയെ ആദ്യമായി ആണ് പരിചയപ്പെടുന്നത് തമാശ ഒക്കെയായി സമയം നീങ്ങി. ഇടക്ക് സുമേഷും പോളും കൂടി ഹോസ്റ്റലിൽ നിന്ന് എങ്ങനെ പുറത്തായി എന്ന കാര്യമൊക്കെ അറിയാൻ ഒരു ശ്രമം നടത്തി.

അഞ്ചരയോടെ പഴം പൊരി വന്നപ്പോളേക്കും എൻ്റെ മരണ മണി മുഴങ്ങാനുള്ള സമയമായി തുടങ്ങി എന്ന് എനിക്ക് മനസ്സിലായി.  എങ്കിലും പിടിച്ചു നിൽക്കണം.

എല്ലാവരും പോകാനുള്ള സമയമായപ്പോൾ റൂമിൽ കയറി വാതിലടച്ചാലോ എന്നായി ആലോചന. അല്ലെങ്കിൽ വേണ്ട നേരിടുക തന്നെ.

അവന്മാർ പോയി വിളിച്ചപ്പോൾ രണ്ടും റൂമിൽ നിന്നിറങ്ങി വന്നു. രാഹുലിൻ്റെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്. അർജ്ജുവിൻ്റെ മുഖത്തെ ഭാവം വായിച്ചെടുക്കാൻ കഴിയുന്നില്ല.

പതിവ് ബൈ പറച്ചിലൊക്കെ കഴിഞ്ഞു എല്ലാവന്മാരും ഇറങ്ങി.  ഞാൻ മൊബൈലും കുത്തി അവിടെ സോഫയിൽ ഇരുന്നു

****

എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ അന്നയുടെ മുഖത്തു ചെറിയ ഒരു പേടി കണ്ടു. മൊബൈൽ നോക്കി കൊണ്ട് ഇരിക്കികയാണ്. രാഹുൽ എന്നെ വലിച്ചു കൊണ്ട് അവൻ്റെ റൂമിൽ കയറി വാതിലടച്ചു.

“ഡാ, ഇനി ഇപ്പോൾ എന്താണ് ചെയുക?”

“ഒന്നും ചെയ്യാനില്ല. ഈ രാത്രി അവളെ ഇറക്കി വിടാൻ സാധിക്കില്ല. നാളെ നോക്കാം.”

“അരുൺ സാർ  വിളിച്ചായിരുന്നോ?”

"ഇല്ല ഞാൻ വീണ്ടും വിളിച്ചിരുന്നു. പുള്ളി ബീന മിസ്സ് വഴി ശ്രമിക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. കാര്യങ്ങൾ അറിഞ്ഞിട്ടുള്ള അവളുടെ

💬 Comments

View all comments