0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 876

നിർത്താൻ പറഞ്ഞു.

ആദ്യം ഒന്നന്ധാളിച്ച സെക്യൂരിറ്റി പിന്നാലെ ഓടി വന്നു.

“ഇവിടെ നിർത്തിക്കോ. എന്നിട്ട് വേഗം എൻ്റെ പെട്ടി എടുത്തു താ. “

പുള്ളി ചാടി suitcase  എടുത്തപ്പോഴേക്കും സെക്യൂരിറ്റി ഓടി എത്തി. സെക്യൂരിറ്റി അയാളെ ചീത്ത വിളിക്കുന്നുണ്ട്.

ഞാൻ വേഗം തന്നെ കുറച്ചു കാശ് എടുത്തു ചേട്ടൻ്റെ  കൈയിലേക്ക് കൊടുത്തു ഒരു താങ്ക്‌സും പറഞ്ഞു.

പുള്ളിക്കാരൻ ചിരിച്ചു കാണിച്ചിട്ട് വേഗം കാറുമെടുത്തോണ്ട് പോയി.

അപ്പോഴേക്കും രണ്ടാമത്തെ സെക്യൂരിറ്റിയും എത്തി.

“പെർമിഷൻ തരാതെ അകത്തോട്ട് വിടാൻ പറ്റില്ല. “

ഞാൻ മറുപടിയൊന്നും പറയാതെ നേരെ കണ്ട ടൗറിൻ്റെ ലോബിയിലേക്ക് നടന്നു. സെക്യൂരിറ്റിക്കാർ പിന്നാലെയുണ്ട്.

“മാഡം വിസിറ്റർ  അപ്പ്രൂവൽ കിട്ടിയിട്ടില്ല. ഇൻറ്റർകോമിൽ വിളിച്ചു കൺഫേം ചെയ്യാതെ കടത്തി വിടാൻ സാധിക്കില്ല. മാഡം ഒന്ന് വെയിറ്റ് ചെയ്യണം. “

ഞാൻ ആദ്യ ടൗറിൽ ലോബ്ബിയിൽ ഉള്ള  നെയിം ബോർഡിൽ നോക്കി. ഈ ടവർ അല്ല. ട്രോളി suitcase മായി റാംപിലൂടെ പുറത്തേക്കിറങ്ങി. suitcase പുറത്തു ബാഗുമായി കഷ്ടപ്പെട്ടാണ് നടക്കുന്നത്. അതിനിടയിൽ സെക്യൂരിറ്റിക്കാർ ചെവിയിൽ കിടന്നു മൂളുന്നു. ദേഷ്യം വരുന്നുണ്ടെങ്കിലും.  സെക്യൂരിറ്റി മുൻപിൽ ഒന്നും മിണ്ടാതെ അടുത്ത ടവറിൻ്റെ ലോബിയിലേക്ക് നടന്നു.

ഈ തവണ കറക്റ്റാണ്. ടോപ് ഫ്ലോർ സിംഗിൾ ഫ്ലാറ്റ്. tapasee exports. ലിഫ്റ്റിനടുത്തേക്ക് നീങ്ങിയതും സെക്യൂരിറ്റിക്കാരൻ മുൻപിൽ കയറി തടഞ്ഞു.

പെർമിഷൻ ഇല്ലാതെ പോകാൻ പറ്റില്ല. വേറെ ഗത്യന്തരമില്ലാത്തത് കൊണ്ട് അയാളെ പറ്റുന്ന പോലെയൊക്കെ ഭീക്ഷിണി പെടുത്തി.  അയാൾ ഒന്ന് അയഞ്ഞതും ലിഫ്റ്റിൽ ചാടി കയറി. പിന്നാലെ അവരും. ലിഫ്റ്റിലെ intercom ഉപയോഗിച്ചു ഒരുവൻ ആരെയോ വിളിച്ചു. എന്തെങ്കിലും

💬 Comments

View all comments