0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 166

എഴുന്നേറ്റ് പോയി ഫോൺ എടുത്തത്. അവൻ്റെ മുഖ  ഭാവം മാറി. മുഖമാകെ ഇരുണ്ടു കടന്നൽ കുത്തിയ പോലെ ആയിട്ടുണ്ട്.  അവൻ എന്നെ ഒന്ന് നോക്കി.

“ആരാടാ? ആ ചൊറിയാൻ ചെറിയാൻ ആണോ ?”

അവൻ ഒന്നും മിണ്ടിയില്ല.

“ഞാൻ ഇപ്പോൾ വരാം.”

എല്ലാവരും എന്താണ് സംഭവം എന്ന രീതിയിൽ പരസ്‌പരം നോക്കുന്നുണ്ട്.

“ഡാ ഞാനും വരുന്നു. “

“നീ ഇവിടെ ഇരുന്നാൽ മതി. “

അപ്പോഴേക്കും കാളിംഗ് ബെൽ മുഴങ്ങി. രാഹുൽ വാതിലിനടുത്തേക്ക് നീങ്ങി പിന്നാലെ ഞാനും. അവൻ വാതിൽ തുറന്നതും ഞാൻ ഞെട്ടി. എല്ലാവരും ഞെട്ടി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

അവൾ നിൽക്കുന്നു അന്ന. ബാക്കിൽ വലിയ ഒരു ബാഗ് ഉണ്ട്. പിന്നെ ഒരു ട്രോളി suitcase ഉം ലാപ്ടോപ്പ് ബാഗും. അവളുടെ പിന്നിലായി ഗേറ്റിൽ നിൽക്കുന്ന  രണ്ട് സെക്യൂരിറ്റി.

ഞങ്ങളെ എല്ലാവരെയും കണ്ടിട്ട് അവളും ഒന്ന് ഞെട്ടി. എങ്കിലും അവൾ വിദഗ്ദ്ധമായി അത് മറച്ചു പിടിച്ചു.

“നീ എന്താ ഇവിടെ? “

രാഹുൽ കലിപ്പിലായി ചോദിച്ചു .

അവൻ്റെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല

“ഹാ എല്ലാവരുമുണ്ടല്ലോ. പാർട്ടിയാണല്ലേ.

ഈ സെക്യൂരിറ്റി ചേട്ടന്മാരോട്  ഞാൻ ഇങ്ങോട്ട് വന്നതാണന്ന് ഒന്ന് പറഞ്ഞേരെ.“

“സാർ ഗേറ്റിൽ തടയാൻ ശ്രമിച്ചതാണ്. പക്ഷേ പോലീസ് സ്റ്റേഷനിൽ  കയറ്റുമെന്ന് പറഞ്ഞു ഭീക്ഷിണി പെടുത്തിയിട്ട് ഇങ്ങോട്ട് കയറി പൊന്നു.”

സെക്യൂരിറ്റിക്കാരൻ ദയനീയമായി പറഞ്ഞു.

അപ്പോഴേക്കും ലിഫ്റ്റ് തുറന്നു നാലു  പേർ കൂടി  വന്നു. രണ്ടു പേർ ജീവിയുടെ ആൾക്കാരാണ് സിങ്ങും പിന്നെ വേറെ ഒരു ചേട്ടനും. അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല.  മൂന്നാമത്തെ ആൾ കെയർ ടേക്കർ. പിന്നെ അസോസിയേഷൻ സെക്രട്ടറി കുരിയൻ കഴുവേലി. ചൊറിയൻ ചെറിയാന് ഒപ്പം കിട പിടിക്കുന്ന പുരാവസ്‌തു.

" ബാച്ചില്ലേഴ്സ് താമസിക്കുന്നിടത്തു പെണ്ണുങ്ങൾക്ക് എന്താണ് കാര്യം. ഈ വക മറ്റേ പരിപാടി ഒന്നും  ഇവിടെ സമ്മതിക്കില്ല . മാന്യന്മാർ താമസിക്കുന്ന സ്ഥലമാണ്. മര്യാദക്ക് പോയില്ലെങ്കിൽ ഞങ്ങൾ പോലീസിനെ വിളിക്കും"

കുര്യൻ കത്തിക്കയറുകയാണ്. 6.6  അടിയുള്ള സിങ് അങ്ങേരുടെ ഒപ്പം ഇത് ചോദ്യം ചെയ്യാൻ വന്നു എന്നാണ്

💬 Comments

View all comments