0%

Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 162

രാഹുൽ ആണ് പിന്നാലെ ഞാനും.  അവൾ അവിടെ ഇരുന്ന് വെട്ടി വിഴുങ്ങുന്നുണ്ട്. ആസ്വദിച്ചാണ് കഴിപ്പ്. ഞങ്ങൾ എഴുന്നേറ്റതും മണി ചേട്ടനെ പിടിച്ചു സൈഡിൽ ഇരുത്തി നിർബന്ധിച്ചു ചോറ് വിളമ്പി കൊടുത്തു.

മുൻപ് ഞങ്ങൾ പറഞ്ഞപ്പോളൊന്നും ടേബിളിൽ ഇരുന്ന കഴിക്കാൻ കൂട്ടാക്കാത്ത മനുഷ്യൻ ആണ്.

ഞാനും രാഹുലും എൻ്റെ റൂമിലെ  ബാല്കണിയിലേക്കിറങ്ങി നിന്നു.

“ഡാ അവളെ എങ്ങനെയാണ് ഒന്ന് ഇവിടെ നിന്ന് പറഞ്ഞു വിടുക. ഇപ്പോൾ തന്നെ അവളുടെ  ഇവിടത്തെ  പൊറുതി എല്ലാവരും അറിഞ്ഞു കാണും.”

രാഹുൽ ഒന്നും മിണ്ടിയില്ല.

“ഡാ അർജ്ജു അല്ല ശിവകുട്ടാ അവൾ ഇവിടെ താമസിക്കുന്നു എന്ന്  ആരെങ്കിലും അറിഞ്ഞാൽ നിനക്ക് എന്താ ഒന്നാമത് നമ്മൾ ആൾമാറാട്ടം നടത്തിയാണ് ഇവിടെ താമസിക്കുന്നത്. നമ്മുടെ ഈ FAKE IDENTITY  മാത്രമേ നാട്ടുകാർക്ക് അറിയൂ. ആ FAKE identity അതായത് അർജ്ജുവിൻ്റെ പേരിൻ്റെ കൂടെ അവളെ വെച് പറഞ്ഞാൽ എന്താ ? നാട്ടുകാരുടെ വാ അടക്കാനൊന്നും പറ്റില്ലല്ലോ.”

“എനിക്കത് ഇഷ്ടമല്ല. അവൾ ഇവിടെ വേണ്ട”

അവൻ പറഞ്ഞത് ശരിയാണ് പണ്ട് മുതൽ ഒരു പെണ്ണിൻ്റെ പേരിനൊപ്പം പേര് കേൾക്കുന്നത് ഇഷ്ടമല്ല. പ്രേമിക്കാൻ  പിന്നാലെ വന്നവരെ കണ്ടില്ല എന്ന് നടിച്ചു അകത്തി നിർത്തിയിട്ടേയുള്ളു. അവസാനം ഇവിടെ വന്നപ്പോൾ മുതൽ ഇവൾ ഒഴിയ ബാധ പോലെ കൂടെ ആയെല്ലോ

“ഡാ നീ പറഞ്ഞത് ശരിയാണ് അവളെ നമുക്ക് ഇവിടന്ന് പൊകച്ചു പുറത്തു ചാടിക്കണം. പക്ഷേ അത് നിൻ്റെ ഈ ഇല്ലാത്ത ഇമേജ് പൊക്കി പിടിക്കാനല്ല നമുക്ക് നമ്മുടെ സ്വാതത്ര്യം ആണ് വലുത്. അവൾ ഇവിടെ നിന്നാൽ അതില്ലതാകും. നേരത്തെത്തെ പോലെ കൈക്കരുത്തു കാണിച്ചിട്ടില്ല ബുദ്ധി ഉപയോഗിച്ചിട്ട്. അറിയാമെല്ലോ നമ്മളെ  പറ്റിയുള്ള കാര്യങ്ങൾ അവൾക്കറിയാം. അത് പുറത്തായാൽ.

അപ്പൊ ശിവകുട്ടൻ അവളെ ഇവിടെന്ന് കെട്ടു കെട്ടിക്കാൻ കുറച്ചു  വഴികൾ ആലോചിക്ക്. ഞാൻ പോയി ഇന്നലെ ബാക്കിയായ ഐസ്ക്രീം എടുത്തിട്ട് വരാം. “

അവൻ കിച്ചണിലേക്ക് പോയിട്ട് വന്ന വേഗതയിൽ തിരിച്ചു വന്നു. കൈയിൽ ഐസ്ക്രീം ഒന്നുമില്ല.

"ഡാ ആ മൂദേവി ബാക്കി ഉള്ള ഐസ്ക്രീം എടുത്തു മിഴുങ്ങുന്നുണ്ട്. കുറച്ചു പോലും ബാക്കി വെച്ചിട്ടില്ല."

💬 Comments

View all comments