0%

Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 163

അവൻ്റെ പറച്ചിൽ കേട്ട് ചിരിക്കണോ വേണ്ടയോ എന്നറിയാതെ നിന്ന് പോയി.

അവൻ പോയ സമയത്തു ഞാൻ എൻ്റെ മൊബൈൽ ഫോൺ എടുത്തു നോക്കിയിരുന്നു.

ജേക്കബ് അച്ചായൻ്റെ വക രണ്ട്  മിസ്സ് കാൾ ഉണ്ട്.

“രാഹുലെ അച്ചായൻ്റെ മിസ്സ് കാൾ ഉണ്ട്. “

“അവൾക്കുള്ള സ്റ്റേ വല്ലതും പുള്ളി സെറ്റാക്കിയിട്ടുണ്ടാകും, നീ ഫോൺ വിളിച്ചു ലൗഡ്‌സ്‌പീക്കറിൽ ഇട്.”

ഞാൻ തിരിച്ചു വിളിച്ചു.

“ഹലോ അച്ചായാ,”

“നീയൊക്കെ കൂടി അവിടെ എന്തോന്ന് ഉണ്ടാക്കുകയാണ്. ആ കൊച്ചിൻ്റെ നേരെ ആണോ കൈ കരുത്തു കാണിക്കുന്നത്. ഒന്നുമില്ലെങ്കിലും പ്രായത്തിൻ്റെ maturity കാണിക്കേടോ. “

അപ്പോൾ ഇവിടെ നടന്നത് പുള്ളി അറിഞ്ഞിരിക്കുന്നു. അവൾ വിളിച്ചു പറഞ്ഞു കാണും.

“അവളൊന്നുമല്ല പറഞ്ഞത്. ഇനി ഇതും ചോദിച്ചു കൊച്ചിൻ്റെ അടുത്തു വഴക്കുണ്ടാക്കാൻ ഉണ്ടാക്കാൻ പോകേണ്ട. മണി പോകാനായി അനുവാദം ചോദിച്ചു വിളിച്ചിരുന്നു. കാര്യങ്ങൾ ഒക്കെ അങ്ങേര് പറഞ്ഞു.

ഇനി ഈ വക പരിപാടി കാണിച്ചാൽ എൻ്റെ കൈയിൽ നിന്ന് ഇടി വാങ്ങും.”

“ഇല്ല അച്ചായാ ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല. ഇത് തന്നെ അറിയാതെ പറ്റിയതാണ് “

“അവൾക്കുള്ള താമസ സ്ഥലം ഞാൻ അന്വേഷിക്കുന്നുണ്ട്. നീ  കുറച്ചു കൂടി ക്ഷമ കാണിക്കണം.”

ജേക്കബ് അച്ചായൻ കൂടുതലൊന്നും പറയാതെ ഫോൺ വെച്ചു.

“പോട്ടെ. ജേക്കബ് അച്ചായൻ അല്ലേ.”

രാഹുൽ എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

കുറച്ചു നേരം കൂടി എന്തൊക്കയോ സംസാരിച്ചിരുന്നിട്ട് ഞങ്ങൾ രണ്ടു പേരും അവിടെ കിടന്നുറങ്ങി.

മാർക്കോസിൻ്റെ വീട്ടിൽ :

മാർക്കോസും ഭാര്യാ കത്രീനയും മൂത്ത മകൻ ജോണിയും കൂടി ഉച്ച ഭക്ഷണം കഴിക്കുകയാണ്.

തലേ ദിവസം അന്നയെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ  നിന്ന് ഒഴുവാക്കി  എന്ന് റോയ് വിളിച്ചു പറഞ്ഞിരുന്നു. അതിൻ്റെ സന്തോഷത്തിലാണ് കുറച്ചു നേരം കൂടി എന്തൊക്കയോ സംസാരിച്ചിരുന്നിട്ട്. എന്തായാലും ഇപ്പോൾ ലെനയുടെ വീട്ടിൽ എത്തി കാണും. തരം പോലെ കുരിയൻ്റെ അടുത്ത് കല്യാണക്കാര്യം ഒന്നും കൂടി അവതരിപ്പിക്കണം.

“ജോണി മോനെ നീ അന്നയെ  ഇന്ന്  ഒന്ന് വിളിക്ക് എന്നിട്ട് പറ്റിയാൽ അവളെയും കൊണ്ട് എവിടെയെങ്കിലുമൊക്കെ പോ. ഒന്നുമില്ലെങ്കിലും നീ കെട്ടാൻ പോകുന്ന പെണ്ണല്ലേ.  “

💬 Comments

View all comments