0%

Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 700

ഹെല്പ് ചെയുന്നുണ്ട്. എന്നെ നോക്കുന്നൊന്നുമില്ല. ഞാനും മൈൻഡാക്കിയില്ല

ചോറ്  ചെറുപയറ്  തൈര് മൊട്ട.

എൻ്റെ നേരെ എതിർ ഭാഗത്തു തന്നെ അവളും ഇരുന്നു. ഇനി അങ്ങോട്ട് നോക്കാൻ പറ്റില്ല.

ഞാനും രാഹുലും  ഭക്ഷണം വിളംബി കഴിപ്പ് തുടങ്ങി.

അപ്പുറത്തു ഇരുന്ന് അന്നയും . ആരുമൊന്നും സംശയിക്കുന്നില്ല.

“അന്ന കുട്ടിയാണ് മൊട്ട പൊരിച്ചത്. “

മണി ചേട്ടൻ്റെ വക ഒരു ഡയലോഗ്. അതോടെ ഞാനും രാഹുലും ഒന്ന് pause അടിച്ചു. രണ്ട് പേരും അവളെ ഒന്ന് നോക്കി.

മുഖത്തു ഒരു ചിരിയുണ്ട്. പക്ഷേ ഞങ്ങളെ നോക്കുന്നൊന്നുമില്ല. രാഹുൽ വീണ്ടും കഴിപ്പ്  തുടർന്നു. എനിക്കാണെങ്കിൽ. ഇനി മൊട്ട പൊരിച്ചതിൻ്റെ  ബാക്കി കഴിക്കെണോ വേണ്ടയോ എന്ന കൺഫ്യൂഷണിലാണ്. പിന്നെ കഴിക്കാൻ തന്നെ തീരുമാനിച്ചു.  എൻ്റെ കൺഫ്യൂഷൻ കണ്ടു കാണണം അവളുടെ ഇളി ഒന്ന് കൂടി കൂടിയിട്ടുണ്ട്.

"ഓ.. ഒരു മൊട്ട പൊരിച്ചതാണോ ഇത്ര വലിയ കാര്യം "

ഞാൻ മനസ്സിൽപറയണം എന്ന് വിചാരിച്ചതാണ്. പക്ഷേ ഉറക്കെ തന്നെ പറഞ്ഞു.

അടുത്ത നിമിഷം അവളുടെ മുഖത്തെ ചിരി മാഞ്ഞു.

രാഹുൽ അവൻ്റെ ഇടം കൈ കൊണ്ട് എൻ്റെ തുടയിൽ ബലമായി അമർത്തി.

അന്ന എന്തെങ്കിലും തിരിച്ചു  പറഞ്ഞാൽ വീണ്ടും ഒരു പ്രശനം ഉണ്ടാകാതിരിക്കാൻ ആണ്.

കഴിച്ചു കഴിഞ്ഞു ആദ്യം എഴുന്നേറ്റത് രാഹുൽ ആണ് പിന്നാലെ ഞാനും.  അവൾ അവിടെ ഇരുന്ന് വെട്ടി വിഴുങ്ങുന്നുണ്ട്. ആസ്വദിച്ചാണ് കഴിപ്പ്. ഞങ്ങൾ എഴുന്നേറ്റതും മണി ചേട്ടനെ പിടിച്ചു സൈഡിൽ ഇരുത്തി നിർബന്ധിച്ചു ചോറ് വിളമ്പി കൊടുത്തു.

മുൻപ് ഞങ്ങൾ പറഞ്ഞപ്പോളൊന്നും ടേബിളിൽ ഇരുന്ന കഴിക്കാൻ കൂട്ടാക്കാത്ത മനുഷ്യൻ

💬 Comments

View all comments