Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]
കൊണ്ടാണോ എന്നറിയില്ല സൊസൈറ്റി അമ്മച്ചിമാർ ഒന്നുമില്ല. കടന്നൽ കുത്തിയ മുഖങ്ങളുടെ ദർശനം ഇല്ല
അതികം നേരം ഇരിക്കാൻ പറ്റില്ല. കാരണം ഇരുട്ടായി തുടങ്ങിയാൽ കൊതുക് പൊക്കി കൊണ്ട് പോകും. കായൽ ഭംഗി ഒക്കെ അകത്തിരുന്നു ആസ്വദിക്കുന്നതാണ് നല്ലത്.
"രാഹുലെ ബോയ്സ് ഹോസ്റ്റലിൽ എല്ലാവരും അറിഞ്ഞില്ലേ. whatsapp ഗ്രൂപ്പിൽ ഒന്നും കണ്ടില്ലല്ലോ."
"അറിഞ്ഞാൽ ഇപ്പോൾ എന്താ? ഒരു കോപ്പുമില്ല അവൻ്റെ ഒരു ഇമേജ് നോട്ടം."
തത്കാലം അരുമറിഞ്ഞിട്ടില്ല. ഇന്നലെ ഇവിടന്ന് ഇറങ്ങിയപ്പോൾ തന്നെ മാത്യു എല്ലാവരെയും പറഞ്ഞു ചട്ടം കെട്ടിയിട്ടുണ്ട്. പറയുന്നവനിട്ട് കൂട്ട ഇടിയാണ് എന്ന് പറഞ്ഞു സെറ്റാക്കിയിട്ടുണ്ട്. പിന്നെ ജെന്നിയും ആരോടും ഒന്നും പറയാൻ പോകുന്നില്ല.
പക്ഷേ നാളെ എല്ലാവരും അറിയാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് അത്രക്ക് സന്തോഷിക്കേണ്ട.”
അപ്പോഴാണ് ജെസ്സി ആന്റി ഞങ്ങളുടെ അടുത്തേക്ക് ചിരിച്ചു കൊണ്ട് വന്നത്. പുള്ളിക്കാരി ഞാനും രാഹുലുമായിട്ട് അത്യവശ്യം കമ്പനിയാണ്. പൊങ്ങച്ചകാരികളെ പോലെയൊന്നുമല്ല. എപ്പോഴും മുഖത്തു ഒരു ചിരിയുണ്ട്.
ഇടക്ക് ഈവനിംഗ് വാക്ക് സമയം പരിചയപ്പെട്ടതാണ്. പുള്ളിക്കാരിയുടെ husband ഏതോ സായിപ്പായിരുന്നു. ആള് ഡിവോഴ്സ് കൊടുത്തു പോയി. ഒരു മകൻ ഉള്ളത് ഗൾഫിലാണ്. ഫ്ലാറ്റിൽ അവരുടെ അമ്മയും അമ്മയെ നോക്കാനായി ഒരു servant ഉം മാത്രമേ ഉള്ളു. വളരെ വിവേകമുള്ള ഹ്യൂമർ സെൻസ് ഒക്കെ ഉള്ള നല്ലൊരു ആന്റി. പുള്ളിക്കാരിയുടെ അമ്മയും അങ്ങനെ തന്നെ. പക്ഷേ ഇപ്പോൾ വീൽ ചെയറിലാണ്.
ഞങ്ങളെ രണ്ടു പേരെയും പുള്ളിക്കാരിക്ക് ഭയങ്കര കാര്യമാണ്.
അന്നയെ കുറിച്ച് എന്തായാലും അറിഞ്ഞു കാണും. പുള്ളിക്കാരി ചോദിച്ചാൽ എന്തു പറയണം എന്ന ചിന്തയിലായിരുന്നു ഞങ്ങൾ രണ്ടു പേരും.
"ഹലോ രാഹുൽ, ഹലോ അർജ്ജു"
ഹലോ ആന്റി good evening"
എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ?"
ആന്റിയുടെ മുഖത്തു ഒരു കുസൃതി ചിരിയുണ്ട്.
"ഒന്നുമില്ല." (രാഹുൽ )
"ഒന്നുമില്ലേ?
നിങ്ങളാണെല്ലോ ഇവിടെ whatsapp ഗ്രൂപ്പ് മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ."
ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല.
"ഏതാടാ ആ പെൺകൊച്ചു രാവിലെ ഞാൻ കണ്ടായിരുന്നു?"
"ക്ലാസ്സിൽ പഠിക്കുന്ന കൊച്ചാണ് ആന്റി. അവളുടെ ഹോസ്റ്റലിൽ ചെറിയ ഒരു പ്രശനം (രാഹുൽ )"
💬 Comments
View all comments