Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]
"അപ്പൊ കസിൻ അല്ലാല്ലേ ?"
"ആരുടെ സ്പെഷ്യൽ ഫ്രണ്ട് ആണ് ?"
ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല
"നല്ല ഐശ്വര്യം ഉള്ള കൊച്ചാണെല്ലോ. നല്ല തൻ്റെടവും ഉണ്ട് . രാവിലെ ആ റീത്തയും കൂട്ടരും നടക്കാനിറങ്ങിയ അവളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യലും അധിഷേപവുമൊക്കെ ആയിരുന്നു . അവൾ വയറു നിറച്ചു തിരിച്ചു കൊടുത്തിട്ടുണ്ട്. ഐശ്വര്യമുണ്ടെങ്കിലും ആൾക്ക് തറയാകാനും അറിയാം.
പിന്നെ രാവിലെ കുർബാനക്ക് പള്ളിയിലും കണ്ടിരുന്നു."
അപ്പോൾ അതാണ് രാവിലത്തെ സംഭവം. ചുമ്മാതല്ല എല്ലാവരും പടയായിട്ട് ഫ്ലാറ്റിലേക്ക് വന്നത്.
"അല്ല അർജ്ജു എന്താണ് ഒന്നും മിണ്ടാത്തത്?"
"ഏയ് ഒന്നുമില്ല... ആന്റിയുടെ പരിചയത്തിൽ വല്ല പേയിങ് ഗസ്റ്റ് girls ഹോസ്റ്റൽ വല്ലതും അറിയാമോ? കാക്കനാട് ഭാഗത്തു. "
"ഇല്ല അർജ്ജു ഞാൻ കൊച്ചിയിൽക്ക് മാറിയിട്ട് 2 വർഷമേ ആയിട്ടുള്ളു. അങ്ങനെ പരിചയക്കാരൊന്നുമില്ല. പിന്നെ ആ മോൾക്ക് നിങ്ങളുടെ ഒപ്പം താമസിക്കാൻ മടിയാണെങ്കിൽ എൻ്റെ ഫ്ലാറ്റിൽ നിന്നോട്ടെ. എനിക്ക് ഒരു വിരോധവുമില്ല. "
ഞാനും രാഹുലും പരസ്പരം നോക്കി. നല്ല ഐഡിയ ആണ്. പക്ഷേ അന്നയെ കൊണ്ട് എങ്ങനെ സമ്മതിപ്പിക്കും
"എന്തെങ്കിലും പ്രശ്നമുണ്ടോ?"
"ഏയ് അവളൊരു പ്രത്യക ടൈപ്പ് ആണ് ആരും പറഞ്ഞാൽ കേൾക്കില്ല" രാഹുൽ.
"അയ്യോ എന്നാൽ പിന്നെ എൻ്റെ അങ്ങോട്ട് വേണ്ട." പകുതി തമാശയായിട്ടാണ് ആന്റി പറഞ്ഞത്.
ഞാൻ അവനെ ഒന്ന് നോക്കി.
"പിന്നെ നിങ്ങൾക്ക് എതിരെ ഇവിടെ പടയൊരുങ്ങുന്നുണ്ട്. നാളെ വൈകിട്ട് മീറ്റിംഗ് ഒക്കെ വിളിച്ചിട്ടുണ്ട്. "
ആരാ മെയിൻ പാരകൾ ? (രാഹുൽ )
ആരെയും പേരെടുത്തു പറയുന്നില്ല. ഒരുവിധം എല്ലാവരും ഉണ്ട് എന്ന് കൂട്ടിക്കോ.
അവളുടെ ആരെങ്കിലും ആണോ ഇവിടത്തെ പോലീസ് കമ്മിഷണർ?
“അവളുടെ ആന്റിയാണ് പോലീസ് കമ്മിഷണർ. അവളുടെ അപ്പനാണ് പാലാ MLA കുരിയൻ.” (രാഹുൽ)
ഇവൻ എന്തിനാ എല്ലാം എഴുന്നെള്ളിക്കാൻ നിൽക്കുന്നത്.
“അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ, നിങ്ങൾക്കും ഉന്നതങ്ങളിൽ പിടി ആയെല്ലോ.”
ജെസ്സി ആന്റി തമാശ ആയിട്ടാണ് പറഞ്ഞത്.
“പിള്ളേരെ ഞാൻ പോട്ടെ. അമ്മ ഒറ്റക്കല്ലേ ഉള്ളു. സമയം കിട്ടുമ്പോൾ നിങ്ങൾ അവളെ കൂട്ടി അങ്ങോട്ട് പോരെ VIP
💬 Comments
View all comments