Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]
കേൾക്കാനായി ഡയലോഗ് ഇറക്കി.
എൻ്റെ സംസാരം ഇഷ്ടപ്പെടാതെ അർജ്ജു സംസാരിക്കാൻ തുടങ്ങിയപ്പോൾ ബ്ലാക്‌മെയ്‌ലിങ് കാർഡ് ഇറക്കിയതാണ്.
പെട്ടന്ന് തന്നെ അവൻ്റെ ദേഷ്യം ഇരട്ടിച്ചു. അവൻ്റെ ഭാഗത്തു നിന്ന് ഒരു പ്രതീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത് കൊണ്ട് കൈ വീശിയുള്ള അവൻ്റെ അടി ഈസിയായി ബ്ലോക്ക് ചെയ്യാൻ എനിക്ക് സാധിച്ചു.
അവൻ്റെ പ്രവർത്തി കണ്ട് രാഹുൽ അവനെ 'ശിവാ' എന്ന് ഉറക്കെ വിളിച്ചിരിക്കുന്നു.
അടിക്കാൻ ശ്രമിച്ചതിൽ ഉള്ള കുറ്റബോധം കൊണ്ടാണോ അതോ ശിവ എന്ന് രാഹുൽ വിളിച്ചത് കൊണ്ടാണോ എന്നറിയില്ല അവൻ അപ്പോൾ തന്നെ തിരിഞ്ഞു നിന്നു
അതിൻ്റെ ആത്മവിശ്വാസത്തിൽ വീമ്പടിച്ചതാണ് വിനയായത്. തിരിഞ്ഞു ഒരു കിക്ക്. അത് ഞാൻ ബ്ലോക്ക് ചെയ്‌തെങ്കിലും ബാലൻസ് തെറ്റി താഴെ വീണു പോയി. അത്യാവശ്യം പവർ ഉണ്ടായിരുന്നു.
ചെവിയുടെ ഭാഗത്തു അവൻ്റെ കാല് കൊണ്ട് തല അകെ വേദന തോന്നി. പെട്ടന്ന് താഴെ നിന്ന് ചാടി എഴുന്നേറ്റു അവനിട്ട് ഒരിടിയെങ്കിലും തിരിച്ചു കൊടുക്കണം. ആദ്യത്തെ ഇടി അവൻ്റെ മുഖത്തിന് ലക്ഷ്യമാക്കിയാണ് ചെയ്‌തത്. അവൻ്റെ താടിയിൽ കൊണ്ടപ്പോൾ എൻ്റെ കൈ നല്ല പോലെ വേദനിച്ചു. രണ്ടാമത്തെ അവൻ്റെ ബോഡി മാസ്സ്. അതും ലക്‌ഷ്യം കണ്ടു.
തിരിച്ചു എന്നെ ചവിട്ടിക്കൂട്ടും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ രാഹുൽ അവനെ വട്ടം പിടിച്ചിരുന്നു. മാത്രമല്ല സ്വിച്ചിട്ട പോലെ അവൻ്റെ ദേഷ്യവും പോയിരിക്കുന്നു. ഇനി തുടരാൻ താത്പര്യമല്ല എന്ന് അവൻ്റെ സംസാരത്തിൽ നിന്ന് മനസ്സിലായി
എല്ലാവരും അന്ധാളിച്ചു നോക്കുന്നുണ്ട് .
കവിളും ചെവിയുമൊക്കെ നല്ല പോലെ വേദനിക്കുന്നുണ്ട്. അവൻ്റെ താടിക്ക് ഇടിച്ച എൻ്റെ fist ഉം നല്ല പോലെ വേദനിക്കുന്നുണ്ട്. എന്തായാലും അവനും നല്ല വേദന കാണും.
success അന്ന success ഒന്നിന് പകരം രണ്ട് എണ്ണം തിരിച്ചു കൊടുക്കാൻ സാധിച്ചു.
അർജ്ജുവിൻ്റെ മുഖത്തു യാതൊരു വികാരവും ഇല്ല. പതിവിലും വിപിരിതമായി രാഹുലിനു അർജ്ജുവിനോട് ദേഷ്യം ഉണ്ടായിട്ടുണ്ട്. അവൻ ഒരു icepack എടുത്തു തന്നു. നന്നായി അല്ലെങ്കിൽ നീര് വരാൻ ചാൻസ് ഉണ്ട്.
ഞാൻ അവിടെ ഒരു കസേരയിലേക് ഇരുന്നു. എൻ്റെ ചുണ്ട് പൊട്ടിയിട്ടുണ്ട്. അവൻ്റെ കിക്ക് ബ്ലോക്ക് ചെയ്തപ്പോൾ എൻ്റെ
💬 Comments
View all comments