0%

Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 169

തന്നെ കൈ കൊണ്ടതായിരിക്കണം.  എന്നാലും ഇങ്ങനയൊക്കെ കിക്ക് ചെയ്യാൻ പാടുണ്ടോ? അതും ഒരു പെണ്ണിനെ. ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോൾ തീരുമാനം ആയേനെ. അവന് എന്നോട് ഇത്രയും ദേഷ്യമുണ്ടോ? ഓർത്തപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും തോന്നി എന്നാലും ഞാൻ പുറത്തു കാണിച്ചില്ല

ജെന്നി പോണം എന്ന് പറഞ്ഞതും രാഹുൽ അവളെ വിളിച്ചു കൊണ്ട് അവൻ്റെ റൂമിൽ കയറി വാതിലടച്ചു. മണി ചേട്ടന് നല്ല വിഷമം ആയിട്ടുണ്ട്.  അർജ്ജു നേരെ ബാൽക്കണിയിലേക്ക് പോയി. എന്തോ ആലോചിച്ചു കൊണ്ടാണ് നിൽപ്പ്. അവൻ്റെ മുഖത്തു ഇടിച്ച എൻ്റെ കൈക്ക് നല്ല വേദന ഉണ്ട്. അവനും നല്ല വേദന കാണണം.

ഐസ് വെച്ചോളാൻ പറഞ്ഞതും ആള് റൂമിൽ കയറി വാതിലടച്ചു.

ഞാൻ മണി ചേട്ടൻൻ്റെ  അടുത്ത് ഒന്ന് സംസാരിച്ചേക്കാം എന്ന് കരുതി ആളുടെ റൂമിലേക്ക് നടന്നു .  വർക്ക് ഏരിയ കഴിഞ്ഞുള്ള ചെറിയ ബാൽക്കണിയിൽ നിന്നാണ് ആളുടെ റൂമിലേക്കുള്ള എൻട്രി. പുള്ളിക്കാരൻ അവിടെ നിന്ന് സംസാരിക്കുന്നുണ്ട്. പുള്ളി നാട്ടിൽ പൊക്കണം എന്നൊക്കെ പറയുന്നുണ്ട്. ആൾക്ക് വിഷമം ആയി എന്ന് തോന്നുന്നു.  അപ്പുറത്തു ജേക്കബ് അങ്കിളാണെന്നു എനിക്ക് മനസ്സിലായി. ഫോൺ വിളിച്ചു കഴിഞ്ഞതും ഞാൻ ആളോട് സോറി പറഞ്ഞു. അതോടെ ആൾ ഫ്ലാറ്റ്.

പിന്നെ കുറെ നേരം മണി ചേട്ടൻൻ്റെ അടുത്തു സംസാരിച്ചു നിന്നു.  ആള് ഒരു സാധു മനുഷ്യൻ ആണ്. പെട്ടന്ന് തന്നെ പുള്ളിയുടെ അടുത്തു കൂട്ടായി.

രാവിലെ ഫ്ലാറ്റ് അസോസിയേഷൻകാർ വന്ന് വഴക്കുണ്ടാക്കിയ കാര്യമൊക്കെ പുള്ളി പറഞ്ഞു.

ചുമ്മാതല്ല വന്നപ്പോൾ എല്ലാവരുടെയും മുഖത്തു ഒരു വാട്ടമുണ്ടായിരുന്നത്.

എപ്പോഴോ ജെന്നിയും  രാഹുലും മുറിയിൽ നിന്നിറങ്ങി വന്നു.  ജെന്നി എൻ്റെ അടുത്തു വന്ന് ഒരു വളിച്ച ചിരി പാസാക്കിയിട്ട് ഹോസ്റ്റലിലേക്ക് തിരിച്ചു പോകുകയാണ് എന്ന് പറഞ്ഞിറങ്ങി. രാഹുലും ഒന്നും പറയാതെ കൂടെയിറങ്ങി. ഇനി ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ  ഹോസ്റ്റലിൽ പോയി ജെന്നി പറയാതിരുന്നാൽ മതിയായിരുന്നു.

രാഹുൽ പെട്ടന്ന് തന്നെ തിരിച്ചെത്തി വീണ്ടും അവൻ്റെ റൂമിൽ കയറി വാതിലടച്ചു.

മണി ചേട്ടൻ ഉച്ച ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ പുള്ളിയെ സഹായിക്കാണം എന്ന് തോന്നി. പക്ഷേ എന്തു ചെയ്യണം

💬 Comments

View all comments