Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]
ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ്.
രാത്രി ഭക്ഷണം കഴിക്കുന്നില്ല diet ആണ് എന്ന് പറഞ്ഞു ഞാൻ വാതിലടച്ചു കിടന്നു.
**** *
താഴെ നിന്ന് എത്തിയതും രാഹുൽ ജെന്നിയെ ഫോൺ വിളിച്ചു സംസാരം തുടങ്ങി. പ്രത്യകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ ടെറസിലേക്ക് പോയി. കുറെ നേരം അവിടെ കിടന്നു. ഒമ്പതര ആയപ്പോൾ ആണ് തിരിച്ചു ചെന്നത്. രാഹുൽ അപ്പോഴും റൂമിൽ തന്നയായിരുന്നു. മണി ചേട്ടൻ ഡിന്നർ ഒക്കെ മേശപുറത്തു എടുത്തു വെച്ചിട്ടുണ്ട്.
മോനെ അന്ന കുട്ടി ഒന്നും കഴിച്ചിട്ടില്ല.
മണി ചേട്ടൻ വിഷമത്തോടെയാണ് പറഞ്ഞത്.
അന്ന കുട്ടി എന്നുള്ള വിളി കേട്ടപ്പോൾ എനിക്ക് ദേഷ്യം വരുകയാണ് ചെയ്‌തത്. എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. രാഹുലിനെ കൊട്ടി വിളിച്ച ഫുഡും കഴിച്ച ശേഷം കിടന്നുറങ്ങി
രജോറി കാശ്മീർ:
സമയം രാത്രി ഒമ്പത് മണി.
ഒറ്റപെട്ടു നിൽക്കുന്ന വീട്ടിലേക്ക് ഒരു കരി നീല ജിപ്‌സി. ഡ്രൈവിംഗ് സീറ്റിൽ ഒരാൾ മാത്രമാണ് ഉള്ളത്. നൈറ്റ് കർഫ്യൂ നിലനിൽക്കുന്ന സമയമാണ് ഏതെങ്കിലും മിലിറ്ററി ചെക്ക് പോസ്റ്റിൽ ഒരു പക്ഷേ വെടി വെച്ചതിനു ശേഷമേ ചോദ്യം ചോദിക്കൽ തന്നെ ഉണ്ടാകു. പക്ഷേ ഇന്ന് അങ്ങനെ ഉണ്ടാകില്ല. കാരണം മിലിറ്ററി ഇന്റലിജൻസ് ഓഫീസർ ദേവക് നാഥ് ആണ് സഞ്ചരിക്കുന്നത്. മുൻകൂട്ടി തന്നെ wireless message പാസ്സായിട്ടുണ്ട്.
താഴ്വരയിലെ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു വീടിൻ്റെ മുൻപിൽ എത്തി. ദേവക് നാഥ് ഒറ്റപെട്ടു നിൽക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു. വാതിൽ മുട്ടൻ പോയപ്പോളേക്കും വാതിൽ തുറന്നു. ചെറിയ ഒരു വെട്ടം മാത്രം. ഇരുട്ടിൻ്റെ മറവിലാണ് അയാൾ നിന്നിരുന്നത്. പോയ്സൺ...
സാർ ഞാൻ ദേവക് നാഥ്, മിലിറ്ററി ഇന്റലിജൻസ്...
" റിപ്പോർട്ടിങ് ഫോർ ഓപ്പറേഷൻ T 34 go ആണ്. മിഷൻ ബ്രീഫിങ്."
അയാൾ കയ്യിലിരുന്ന ടാബ് ഓണാക്കി ലോഗിൻ ചെയ്‌തു. ടാബിൻ്റെ നിന്നുള്ള വെളിച്ചത്തിൽ അയാളുടെ മുഖം വെളിപ്പെട്ടു. ദേവക് അയാളെ ഒന്ന് ശ്രദ്ധിച്ചു. താടി വളർത്തിയ ഒരു മുഖം. യാതൊരു പ്രത്യേകതയും ഇല്ല. നാളെ അയാളെ കണ്ടാൽ തനിക്ക് ഒരു പക്ഷേ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല. ദേവക് വേഗം മിഷൻ ബ്രീഫ്ങ്ങിലേക്ക് കടന്നു.
💬 Comments
View all comments