0%

Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 153

ഒന്ന് നോക്കി. രാഹുലും അന്ധാളിച്ചാണ് നിൽപ്പ്. അവൾ വരുന്നത് ഇവനറിയില്ലേ

എന്തായാലും ബാഗും പെട്ടിയുമൊന്നുമില്ല. പൊറുതി തുടങ്ങാനല്ല.

ആൾ കൂട്ടം കണ്ടു അവളും പകച്ചു നിൽക്കുകയാണ്.

ഇങ്ങു പോരെ

ഞാൻ വിളിച്ചു.

അപ്പോളാണ് ചൊറിക്കൂട്ടം ജെന്നിയെ ശ്രദ്ധിച്ചത്. എല്ലാത്തിൻ്റെയും മുഖം ഒന്ന് കൂടി കനത്തിട്ടുണ്ട്. അന്നയാണ് എന്ന് കരുതി എന്തെങ്കിലും പറഞ്ഞാൽ രാഹുൽ ചിലപ്പോൾ പൊട്ടിത്തെറിക്കാൻ ചാൻസുണ്ട്.

“ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. ദേ ഇവൻ കെട്ടാൻ പോകുന്ന പെണ്ണാണ്. “

ഞാൻ പറഞ്ഞതോടെ ജെന്നി യുടെ മുഖമൊന്ന് ചുവന്നു തുടുത്തു.

“നിങ്ങൾ ഇവിടെ നിൽക്കണമെന്നില്ല. അന്ന ഇവിടെയില്ല. അവൾ വന്നിട്ട് എന്താണ് സംഭവം എന്നറിയട്ടെ “

അതോടെ ചൊറിയൻ പട അവിടന്ന് പോയി. പിന്നാലെ സിങ് ജിയും കൂട്ടുകാരനും.

നീ എന്തിനാ ഇങ്ങോട്ട് വന്നത്.

രാഹുൽ അവളോട് അൽപ്പം ദേഷ്യത്തിലാണ് ചോദിച്ചത്. എനിക്ക് ചിരിയാണ് വന്നത്.

അത് ഞാൻ അന്നയോട് സംസാരിച്ചു നിങ്ങളെ ഹെല്പ് ചെയ്യാമെന്ന് വിചാരിച്ചാണ്. ഇന്നലെ പറഞ്ഞതല്ലേ ഞാൻ വരുമെന്ന്.

“അല്ലാതെ സംശയ രോഗമൊന്നുമല്ലല്ലോ അല്ലേ... “

എൻ്റെ ചോദ്യം കേട്ട് ജെന്നി ഒന്ന് തുറിച്ചു നോക്കി.

“അല്ല ഒരു പെണ്ണ് കൂടെ താമസിക്കുന്നു എന്ന് കരുതി ഇൻസ്‌പെക്ഷൻ നടത്താൻ വന്നതാണോ.”

“അതിന് അന്ന രാഹുലിൻ്റെ പിന്നാലെയല്ലല്ലോ.”

അതിനർത്ഥം അവൾ എൻ്റെ പിന്നാലെയാണ് എന്ന്.

എൻ്റെ മുഖമൊക്കെ മാറി. രാഹുൽ അത് മനസിലാക്കി കാണണണം.

“ഞാൻ കരുതി നീ വെറുതെ പറഞ്ഞതായിരിക്കുമെന്ന്. നിനക്ക് രാവിലെ ഒന്ന് വിളിച്ചുകൂടായിരുന്നോ. “

“ഞാൻ കുറെ പ്രാവിശ്യം വിളിച്ചതാണ്.”

രാഹുൽ പോയി ഫോൺ എടുത്തു കൊണ്ട് വന്നു.

“ശരിയാ ചാർജ് തീർന്നായിരുന്നു. “

അന്ന എവിടെ ?

ആ എനിക്കറിയില്ല. ഞാൻ വലിയ താത്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു.

അന്ന കൊച്ചു പള്ളിയിൽ പോയതാണ്.

കാപ്പിയുമായി വന്ന മണി ചേട്ടനാണ് പറഞ്ഞത്.

“മണിച്ചേട്ടൻ  കണ്ടിട്ടില്ലേ വീഡിയോ കാളിൽ. ഇതാണ് ജെന്നി.” (രാഹുൽ)

“breakfast എടുത്തു വെക്കു മണി ചേട്ടാ. “

എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. തലേ ദിവസം കാര്യമായി ഒന്നും കഴിച്ചിട്ടില്ല.

“ഒക്കെ റെഡിയാണ് മോനെ പുട്ടും കടലയുമാണ്. പപ്പടവും

💬 Comments

View all comments