Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]
ഞാൻ പറഞ്ഞോ. നിങ്ങൾ പാര വെച്ച് എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. നിങ്ങൾ തന്നെ പുതിയ സ്ഥലം ശരിയാക്കി താ.”
“ഡി ചുമ്മാ നുണ പറയാതെ. ഞങ്ങൾ എന്തു കാണിച്ചു എന്നാണ് നീ പറയുന്നത്.”
അന്ന ഒന്ന് ചിരിച്ചതേ ഉള്ളു. എൻ്റെ ദേഷ്യം ഇരട്ടിച്ചു.
“ഓം നമഃ ശിവായ. ഓം നമഃ ശിവായ.
ഇങ്ങനെ ജപിച്ചാൽ മതി അർജ്ജു ദേഷ്യം ഒക്കെ കണ്ട്രോൾ ആയിക്കോളും. “
അതു കേട്ടതും ഞാൻ അന്നയുടെ കവിൾ ലക്ഷ്യമാക്കി കൈ വീശി. പക്ഷേ കൈ മുഖത്തു എത്തിയില്ല. അവൾ തടഞ്ഞിരുന്നു. പണ്ടാരകാലത്തിക്ക് ഒടുക്കത്ത റിഫ്ലക്സ് ആണെല്ലോ.
അന്നയുടെ മുഖത്തു ഒരു ഭാവ വ്യത്യാസവുമില്ല.
"ശിവാ !!!"
വേണ്ടായിരുന്നു പെണ്ണിന് നേരെ കൈ വീശേണ്ടിയിരുന്നില്ല. ഞാൻ എൻ്റെ റൂമിലേക്ക് പോകാൻ തിരിഞ്ഞതും അവളുടെ അടുത്ത ഡയലോഗ്.
"Mr. അർജ്ജുൻ, ഈ ഒരു തവണ നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനി ദേഹത്ത് തൊട്ടാൽ തിരിച്ചു കിട്ടിയിരിക്കും. എനിക്ക് കിട്ടിയതിലും ഒരെണ്ണം എങ്കിലും കൂടൂതൽ ഞാൻ തന്നിരിക്കും. അന്നയാണ് പറയുന്നത് "
അതോടെ സകല കണ്ട്രോളും പോയി. തിരിഞ്ഞു സ്പീഡിൽ തന്നെ ഒരു റൗണ്ട് ഹൗസ് കിക്ക് അവളുടെ മുഖം ലക്ഷ്യമാക്കി കൊടുത്തു.
" തടയുന്നെങ്കിൽ തടയടി"
അവൾ അത് ബ്ലോക്ക് ചെയ്‌തു. എങ്കിലും ബലം അത് പോരായിരുന്നു. എൻ്റെ പാദം അവളുടെ മുഖത്തു പതിഞ്ഞു. അവൾ ബാലൻസ് തെറ്റി നിലത്തേക്ക് വീണു.
ഡാ എന്തു ഭ്രാന്താണ് കാണിക്കുന്നത്. രാഹുൽ ഓടി വന്ന് എന്നെ ചുറ്റി പിടിച്ചു. നിലത്തു കിടക്കുന്ന അന്നയെ ചവിട്ടികൂട്ടുമെന്ന് ആണ് അവൻ വിചാരിച്ചത്.
പക്ഷേ അവൾ നിമിഷ നേരം കൊണ്ട് എഴുന്നേറ്റു.
എൻ്റെ മുഖത്തിനു നേരെ ആയിരുന്നു ആദ്യ പഞ്ച്. രാഹുൽ വട്ടം പിടിച്ചേക്കുന്നത് കൊണ്ട് എനിക്ക് തടയാൻ പറ്റിയില്ല. അത്യാവശ്യം പവർ ഉണ്ട്.
അടുത്തത് സോളാർ പ്ലസ്സ്നു നേരെ. ശ്വാസം നിലച്ച പോലെ തോന്നി. കഴിഞ്ഞില്ല അവൾ പിടിച്ചു തള്ളി. രാഹുൽ പിടിച്ചിരിക്കുന്നത് കൊണ്ട് വീണില്ല.
“ഡാ വിടെടാ എന്നെ.”
“വിടെടാ അവനെ “
അവൾ രാഹുലിനോട് അലറി
അന്ന fighting
💬 Comments
View all comments