Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]
പോസിൽ നിൽക്കുകയാണ്. കണ്ണ് ചെറുതായി നിറഞ്ഞിട്ടുണ്ട്. മുഖത്തു ദേഷ്യമല്ല. മറിച്ചു ജാഗ്രതയാണ്. എൻ്റെ കിക്ക് തടഞ്ഞപ്പോൾ അവളുടെ തന്നെ കൈ കൊണ്ടതായിരിക്കണം ചുണ്ട് പൊട്ടി ചോര വന്നിട്ടുണ്ട്.
വേണ്ടായിരുന്നു. ആ കിക്ക് ഡയറക്റ്റ് ആയി അവൾക്ക് കിട്ടിയിരുന്നേൽ നല്ല ഇഞ്ചുറി വന്നേനെ.
രാഹുൽ എന്നെ പുച്ഛിച്ചു നോക്കുന്നുണ്ട്.
ജെന്നി ആകട്ടെ കിളി പോയി നിൽക്കുകയാണ്. മണി ചേട്ടൻ്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.
വേണ്ടായിരുന്നു. മോശമായി പോയി. സോറി പറയണോ സോറി ഏയ് വേണ്ട. അവൾ തിരിച്ചു തന്നെല്ലോ .
"അന്ന കൂൾ."
അതോടെ അന്ന ഗാർഡ് ഡൗൺ ചെയ്‌തു. മുഖത്തു ഒരു വിജയ പുഞ്ചിരി ഉണ്ട്
രാഹുൽ പോയി ഒരു ഐസ് പാക്ക് എടുത്തു കൊണ്ട് വന്ന് അന്നക്ക് നേരെ നീട്ടി. അവൾ അതും വാങ്ങി ഒരു കസേരയിലേക്കിരുന്നു. ചുണ്ടിലെ ചോര വിരലിൽ തൊട്ടെടുത്തിട്ട് എന്നെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് ഐസ് പാക്ക് മുഖത്തോട്ട് പൊത്തി പിടിച്ചു
അവളുടെ ഇടി കൊണ്ട താടി ഭാഗത്തു വേദനയുണ്ട്. ഐസ് വെക്കുന്നതാണ് ബുദ്ധി എന്നാലും അഭിമാനം സമ്മതിക്കുന്നില്ല.
"ഞാൻ ഹോസ്റ്റലിലേക്ക് പൊക്കോട്ടെ "
ജെന്നിയാണ് പറഞ്ഞത്. നടന്ന സംഭവമൊക്കെ കണ്ട് ജെന്നി അകെ ഒന്ന് ഉലഞ്ഞിട്ടുണ്ട്
രാഹുൽ അവളെയും വലിച്ചു കൊണ്ട് അവൻ്റെ മുറിയിൽ കയറി വാതിലടച്ചു.
മണി ചേട്ടൻ ഒന്നും മിണ്ടാത പുള്ളിയുടെ റൂമിലേക്ക് പോയി.
ഞാൻ പതുക്കെ ബാൽക്കണിയിലേക്ക് പോയി.
കുറച്ചു നേരം ആകെ നിശബ്ദത ആയിരുന്നു. അന്ന അവിടെ ഇരുന്നു എന്നെ നോക്കുന്നുണ്ട് എന്ന് തോന്നുന്നു.
"അർജ്ജു വേദനയുണ്ടെങ്കിൽ ഐസ് പാക്ക് വെക്കൂ"
അവൾ എന്നെ നോക്കിയാണ് പറഞ്ഞത്.
ഒന്നും മിണ്ടാതെ ഞാൻ എൻ്റെ റൂമിൽ കയറി വാതിലടച്ചു.
അകത്തു നേരെ കട്ടിലിലേക്ക് വീണു .
ഇത്രക്ക് വേണ്ടായിരുന്നു. അതും ഒരു പെണ്ണിനോട്. ഇവളുടെ അടുത്ത് മാത്രം ഞാൻ എന്താ ഇത്ര ദേഷ്യത്തിൽ പെരുമാറുന്നത്. നിതിൻ വരെ പിണങ്ങി എന്ന് തോന്നുന്നു.
അതിനിടയിൽ അവൻ എൻ്റെ യഥാർത്ഥ പേരും വിളിച്ചിരിക്കുന്നു. ഇനി ആ ജെന്നിയും അതിൽ കയറി പിടിക്കുമോ?
എല്ലാത്തിനും കാരണം അവളാണ്. അന്നാ അവളെ എങ്ങനെയെങ്കിലും
💬 Comments
View all comments