Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]
പണ്ഡിതരും. മതത്തെ ഉപയോഗിച്ചു ആളുകളിൽ വിഷം കുത്തി വെക്കുന്നവർ. ഇതിനെല്ലാം കുട പിടിക്കാനും തീവ്രവാദ സംഘടനകളുടെ നേതാക്കന്മാർക്ക് സംരക്ഷണം നൽകാൻ പ്രവർത്തിക്കുന്ന പാക് ISI.
കാല് കുത്തിയപ്പോൾ മുതൽ തൻ്റെ ഓരോ പ്രവർത്തിയും കരുതലോടെ ആയിരിക്കണം എന്ന് പോയ്‌സണ് അറിയാമായിരുന്നു.
റാവൽപിണ്ടി പഴയ ടൗൺ ഏരിയയിലാണ് അബു ഹുസ്സയിനിൻ്റെ ടൈലറിങ് ഷോപ്. മഷൂരാ ടൈലർസ് പ്രൊപെറേയ്റ്റർ അബു ഹുസ്സയിൻ. ഉർദ്ദുവിലും ഹിന്ദിയിലുമായി എഴുതിയ പഴയ കാലത്തെ അനുസ്മരിക്കുന്ന ഒരു പെയിന്റ് ബോർഡ് വെച്ചിട്ടുണ്ട്. തിരക്കേടില്ലാത്ത കട പോയ്സൺ പലയാവർത്തി ആ സ്ഥലവും പരിസരവും നിരീക്ഷിച്ചു താൻ കാണാൻ പോകുന്ന ആൾക്ക് ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണത്തിലാണോ എന്നറിയാൻ വേണ്ടിയാണ്. പ്രത്യക്ഷത്തിലൊന്നും ഇല്ലെന്ന് ഉറപ്പായതോടെ നേരെ ടൈലറിങ് ഷോപ്പിലേക്ക് ചെന്ന്.
വേറെ ഒരു വശത്തായി കുറെ suit മെറ്റീരിയൽ വെച്ചിട്ടുണ്ട്. പിന്നെ ഒരു ഡ്രസിങ് റൂം. അതിൻ്റെ പിന്നിലായി ഒരു ഗ്ലാസ്സ് പാർട്ടീഷന് പിന്നിൽ കുറച്ചു പേർ ഇരുന്ന് തയിക്കുന്നു. ഒരു ഭിത്തിയിലായി പഴയ കുറെ ഫോട്ടോകൾ ഫ്രെയിം ചെയ്‌തു വെച്ചിരിക്കുന്നു. താൻ കാണാൻ പോകുന്ന ആളും. പാക്സിതാൻ പട്ടാളത്തിലെ പല റാങ്കിങിലുള്ള ഉദ്യോഗസ്ഥരുമായി ചേർന്ന് നിൽക്കുന്ന ചെറിയ മനുഷ്യൻ.
“ആരാണ്? എന്തു വേണം?”
“അബു സാഹിബിനെ കാണാൻ വന്നതാണ്?”
“എന്തു കാര്യത്തിന് ആണ് അദ്ദേഹത്തെ കാണേണ്ടത്?”
“ഒരു ജോലിക്ക് വേണ്ടി ആണ്. “
അയാൾ ഒന്ന് നോക്കിയിട്ട്. അകത്തോട്ട് പോയി.
പിന്നാലെ അബു സാഹിബ് വന്നു. ഫോട്ടോയിൽ കാണുന്നതിലും പ്രായമായ മനുഷ്യൻ. ഫോട്ടോ പത്തു കൊല്ലമെങ്കിലും പഴയതായിരിക്കും
"സലാം സാഹിബ്."
"സലാം"
"കൂടെ വരൂ." എന്ന് പറഞ്ഞു അയാൾ പുറത്തേക്കിറങ്ങി നടന്നു. പോയ്‌സൺ പിന്നാലെയും.
"എന്തിനാണ് വന്നത്" ?
“വിദേശത്തുള്ള അങ്ങയുടെ കൂട്ടുകാരൻ ജോലിക്ക് അയച്ചതാണ്.”
“ശരി”
“അങ്ങയുടെ ആരോഗ്യം? “
“സുഖമായിരിക്കുന്നു. “
ഐഡന്റിറ്റി വെരിഫിക്കേഷൻ കറക്റ്റ് ആയിരിക്കുന്നു.
സുഖമായിരിക്കുന്നു എന്ന് പറഞ്ഞതിൽ നിന്ന് ആളുടെ അറിവിൽ ആക്റ്റീവ് സർവെല്ല്യൻസിൽ അല്ല
“എന്നെ ചാച്ചാ എന്ന് വിളിച്ചാൽ മതി.”
ശരി ചാച്ചാ
പിന്നെ കൂടുതൽ സംസാരമൊന്നുമുണ്ടായില്ല. അത്യവിശ്യം നല്ല തിരക്കുള്ള ഒരു വഴിയിലേക്ക് കിടന്നു. അവിടെ ഒരു രണ്ടു
💬 Comments
View all comments