Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]
നില കെട്ടിടത്തിൻ്റെ ഏകദേശം നടു ഭാഗത്തു ആയി ഒരു വാതിലിൻ്റെ മുകളിലേക്കുള്ള ഒരു ചെറിയ മരത്തിൻ്റെ കോണിപടി
കയറി ചെല്ലുന്നത് വിശാലമായ ഒരു അടച്ചു കെട്ടിയ ഇടനാഴിയിലേക്കാണ്. ഇടനാഴിയിലേക്ക് തുറക്കുന്ന കുറെയേറെ മുറികൾ ഉണ്ട്. എല്ലാം അടച്ചു പൂട്ടി കിടക്കുന്നു. അതിൽ മൂന്നാമത്തെ മുറി തുറന്നു കൊടുത്തു. "ഇതാണ് താങ്കളുടെ മുറി."
പോയ്‌സൺ മുറി നോക്കി. ഒരു മേശയും, കസേരയും. ഒരു ചെറിയ കട്ടിൽ കിടക്ക, ഒരു പുതപ്പ് . ഒരു എമർജൻസി ലാംപ്.,ഒരു ടോർച്ചു കുറച്ചു മെഴുകുതിരികൾ. ജനൽ ചില്ലുകൾ കറുത്ത paint അടിച്ചിട്ടുണ്ട്. അത് ചെറിയ വെളിച്ചമേ ഉള്ളു . എങ്കിലും മുകളിൽ സൂര്യപ്രകാശം വരുന്ന രീതിയിൽ രണ്ടു മേൽക്കൂരയിൽ ചില്ലിൻെറ ജനാല ഉണ്ട്.
കറൻ്റെ ഇല്ല. മെഴുകുതിരി ശ്രദ്ധിച്ചു ഉപയോഗിക്കണം"
കട്ടിലിനടയിൽ ഒരു ട്രാപ് ഡോർ ചൂണ്ടി കാണിച്ചിട്ട്, അത് തുറക്കാൻ ആവശ്യപ്പെട്ടു. പോയ്‌സൺ കട്ടിൽ മാറ്റിയിട്ട് അത് തുറന്നു താഴേക്ക് ഒരു കോണി പടി. ചാച്ചാ അപ്പോഴേക്കും ടോർച്ച എടുത്തു ആ റൂമിലേക്ക് അടിച്ചു കാണിച്ചു. പൊടി പിടിച്ചു ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു ചെറിയ കട മുറി.
" ഈ കോണി ഇറങ്ങിയാൽ അവിടെ ഒരു വാതിൽ ഉണ്ട്. അത് തുറന്നാൽ നമ്മൾ കയറിയതിന് എതിർ വശത്തുള്ള റോഡിലേക്ക് എത്തും. കട്ടിൽ തിരിച്ചിടേണ്ട ഈ വഴി ഉപയോഗിച്ചാൽ മതി അതാകുമ്പോൾ ആരും കാണില്ല "
ചാച്ചാ ആ ഭാഗത്തേക്കുള്ള ഒരു ജനൽ തുറന്നു കുറച്ചു തുറന്നു കാണിച്ചു.. അത്യാവശ്യം വലിപ്പമുള്ള കാന പോകുന്നുണ്ട് അതിൻ്റെ വശത്തുകൂടി ഉള്ള ഒരു നടപ്പാത. ഒറ്റ മനുഷ്യ കുഞ്ഞുങ്ങൾ പോലുമില്ല. അതിൻ്റെ എതിർ വശത്തും ഒരു ബിൽഡിംഗ് ആണ് ലൈൻ കട മുറികൾ ആയിരിക്കണം. അടച്ചിട്ട കുറച്ചു ഡോറുകൾ അല്ലാതെ ഒന്നുമില്ല ആളുകൾ ആരും തന്നെ ഇല്ല. എന്തെങ്കിലും പ്രശനം വന്നാൽ രക്ഷപെടാനുള്ള വേറെ ഒരു വഴി.
"നമ്മൾ വന്ന കോറിഡോറിൻ്റെ അങ്ങേ അറ്റത്തായി ഒരു ടോയ്‌ലറ്റ് ഉണ്ട്. ഇവിടെ താഴെയുള്ള കടകൾ എട്ടു മണിക്ക് തുറക്കും, രാത്രി 8 മണിയോടെ അടക്കും. താഴെ ആളില്ലാത്ത
💬 Comments
View all comments