Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]
വഴി ആണ് സംഭവം സെറ്റാക്കിയത്. എന്തു പ്രശനം വന്നാലും അയാൾ നോക്കിക്കോളും എന്ന് ജോസിന് ഉറപ്പുണ്ടായിരുന്നു. പോരാത്തതിന് കേസ് വന്നാൽ അയാളും പ്രതിയാകും. പേര് കേട്ട് ക്രിമിനൽ lawyer ആയതു കൊണ്ട് സ്വന്തം തടി നോക്കി കാര്യങ്ങൾ ചെയ്തോളും. കാർ നമ്പറും കോളേജിൽ ക്ലാസ്സ് കഴിയുന്ന പറഞ്ഞു കൊടുത്തു.
ശിവപ്രകാശ്. പോൾ വാദിച്ച ഒരു ക്രിമിനൽ കേസിലെ കൂട്ട് പ്രതിയായിരുന്നു ശിവപ്രകാശ്. ആ കേസിൽ ശിവപ്രകാശിൻ്റെ വക്കാലത്ത വേറെ വക്കീൽ ആയിരുന്നു. അത് കൊണ്ട് ഡയറക്റ്റ് ബന്ധമൊന്നുമില്ല. ഇപ്പോൾ പെരുമ്പാവൂർ ഭാഗത്തു ഒരു ക്വാറിയിൽ ഡ്രൈവർ ആണ് കക്ഷി. അവിടന്നുള്ള ലോഡ് മുഴുവൻ എറണാകുളം ഭാഗത്തുള്ള സൈറ്റിലേക്കാണ് ആണ്. അതു കൊണ്ട് ഒറ്റ നോട്ടത്തിൽ അപകടമാണെന്നേ വരുകയുള്ളു. അതിനു ശേഷം ലോക്കൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനാണ് നിർദേശം. കേസ് ഒക്കെ വക്കീൽ നടത്തും. മനഃപൂർവമല്ലാത്ത നരഹത്യ ആയതു കൊണ്ട് പെട്ടന്ന് ഊരി പോരുകയും ചെയ്യാം. കാര്യങ്ങൾ ഒക്കെ സെറ്റാക്കിയെങ്കിലും ഇത്രയും പെട്ടന്ന് ചെയ്യണം എന്ന് ജോസ് വിചാരിച്ചില്ല. എന്നാൽ പണത്തിന് ആക്രാന്തം ഉണ്ടായിരുന്ന വക്കീൽ സംഭവം വേഗത്തിലാക്കി. കാര്യം കഴിഞ്ഞിട്ട് ജോസിനെ അറിയിക്കാനാണ് പ്ലാൻ.
ശിവപ്രകാശ് സീപോർട്ട് എയർപോർട്ട് വഴി അതി വേഗത്തിൽ പാഞ്ഞു. എതിരെ വരുന്ന ചുവന്ന പോളോ കാർ ആണ് ലക്‌ഷ്യം. നേരേ ഇടിച്ചു കയറ്റണം. എന്നിട്ട് പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങണം.
ഇന്നോവയിൽ ഡ്രൈവിംഗ് സീറ്റിൽ പ്രതീഷ് എന്ന ത്രിശൂൽ ഏജന്റും മുന്നിലെ സീറ്റിൽ സെൽവരാജ് എന്ന സെലവനും ആണ് ഉള്ളത്. രണ്ട് പേരും എതിർദിശയിൽ നിന്ന് അതി വേഗത്തിൽ വരുന്ന ടോറസ് ലോറി കണ്ടതും അലേർട്ട് ആയി.
“സുകബീർ Be Alert.”
സെൽവൻ Blue tooth ear സെറ്റ് വഴി പെട്ടന്ന് തന്നെ സിങ്ങിനെ അറിയിച്ചു.
“പ്രതീഷ് വണ്ടി slow ആക്കി റൈറ്റ് ഭാഗം സെൻറെർ ലൈനിൽ പിടിക്ക് ഒരു കാരണത്താലും ലെഫ്റ്റ് വെട്ടിക്കരുത്. “
സുകബീറും പാഞ്ഞു വരുന്ന ടോറസ് ലോറി കണ്ടിരുന്നു.
"അർജുൻ രാഹുൽ brace."
രാഹുൽ അന്ധാളിച്ചു ഇരിക്കുകയാണ്. സുക്ബീറിന് പൊക്കം കൂടുതൽ ഉള്ളതിനാൽ സീറ്റ് പരമാവധി പിന്നിലോട്ട്
💬 Comments
View all comments