0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 255

പ്രശ്നങ്ങൾ. incometax റെയ്‌ഡ്‌ വക മൂന്നാലു കോടി രൂപ പോയി. അച്ഛൻ കുറെ ചീത്തയും പറഞ്ഞു."

"അവർ തമ്മിൽ എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ  അപ്പോൾ തന്നെ എന്നെ വിളിക്കണം. ഞാൻ ഇറങ്ങുകയാണ്. “

അത്രയും പറഞ്ഞിട്ട് ലെന ഇറങ്ങി.

അതേ സമയം ക്ലാസ്സിൽ:

അന്നയെ ഡയറക്ടറുടെ ഓഫീസിലേക്കു വിളിപ്പിച്ചപ്പോൾ തന്നെ അർജ്ജു ചിന്തയിൽ ആയി. പോയ വേഗത്തിൽ തന്നെ തിരിച്ചെത്തി. തിരിച്ചു വന്നപ്പോൾ മുഖത്തു നല്ല ദേഷ്യമുണ്ട്. മിക്കവാറും  കീർത്തനയുടെ കാര്യമായിരിക്കും ആ തള്ള പറഞ്ഞിട്ടുണ്ടാകുക. അതായിരിക്കും അവൾക്ക് ഇത്ര ദേഷ്യം പക്ഷേ അല്പ നേരത്തിനുള്ളിൽ അവളുടെ മുഖം വീണ്ടും പ്രസന്നമായി.

അവസാന പീരീഡ് കഴിഞ്ഞാൽ വേഗം തന്നെ പോണം. അവളെങ്ങാനും എല്ലാവരുടെയും മുൻപിൽ വെച്ച് കാറിൽ കയറാൻ വന്നാൽ പ്രശ്നമാകും.

രാഹുൽ ജെന്നിയുടെ അടുത്ത് അഞ്ചു പത്തു മിനിറ്റു സംസാരിച്ചിട്ടേ ഇറങ്ങാറുള്ളു. ഇന്ന്  എങ്ങനെയെങ്കിലും ഒഴുവാക്കണം.

ക്ലാസ്സ് തീർന്നതും അർജ്ജുൻ രാഹുലിനെ വലിച്ചു കൊണ്ട് പുറത്തിറങ്ങി.

“ഡാ എന്തുവാടാ ഇത്? അവളുടെ അടുത്ത് കുറച്ചു നേരം സംസാരിക്കാൻ കൂടി സമ്മതിക്കില്ലേ.”

“ഇത്രയും മതി ബാക്കി ഒക്കെ ഫോണിൽ സംസാരിക്കാം.”

അർജ്ജുൻ വേഗം തന്നെ കാറിൽ കയറി. വേറെ വഴിയില്ലാത്തത് കൊണ്ട് രാഹുലും. കാർ എടുത്തു പുറത്തിറങ്ങി സിങ്ങും ഇന്നോവയും വെയിറ്റ് ചെയ്‌തു നിൽക്കുന്നുണ്ട്. അർജ്ജുൻ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി ബാക്കിൽ കയറി. സുക്ബീർ  സിങ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സീറ്റ് ഒക്കെ അഡ്ജസ്റ്റ് ചെയ്‌ത്‌ കാർ എടുത്തു.

അതേ സമയം അവിടെ എഞ്ചിനീയറിംഗ് കോളേജ് ബസ് സ്റ്റോപ്പിൽ ഇരുന്ന ഒരു പയ്യൻ ഫോണിൽ ഒരാളെ വിളിച്ചു.

“അണ്ണാ പറഞ്ഞ റെഡ് കാർ സ്റ്റാർട്ട് പണ്ണിയാച്ചു. “

“ശരി തമ്പി “

അപ്പുറത്ത തലക്കലിൽ ഇരുന്ന ആൾ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം ടോറസ് ലോറി സ്റ്റാർട്ട് ആക്കി അർജ്ജുൻ വരുന്നതിന് എതിർ ദിശയിൽ വേഗത്തിൽ പായിച്ചു. ഡ്രൈവിംഗ് സീറ്റിൽ  ശിവപ്രകാശ് എന്ന ക്രിമിനൽ, മധുര സ്വദേശി. ഡ്രൈവർ പണി കൂടെ ക്വാറ്റേഷനും.  അർജ്ജുവിൻ്റെ കാറിനായി കാത്തു കെട്ടി കിടക്കുകയിരുന്നു.

ജോസിൻ്റെ  ക്രിമിനൽ വക്കീൽ  പോൾ ആന്റണി 

💬 Comments

View all comments