0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 254

അതും പോലീസ് യൂണിഫോമിൽ.

അപ്പച്ചിയെ കണ്ടപ്പോൾ അന്നക്ക് ദേഷ്യം വന്നു.

"മാഡം എന്തിനാണ് എന്നെ വിളിപ്പിച്ചത്."

അവർ ഡയറക്ടർ മീരയോട് ചോദിച്ചു. അവളുടെ മുഖ ഭാവം കണ്ട് അപ്പച്ചിയും മീരയും അമ്പരന്നു പോയി.

"അന്ന എനിക്ക് നിന്നോട് പ്രൈവറ്റ് ആയി കുറച്ചു കാര്യങ്ങൾ സംസാരിക്കണം"

എനിക്ക് ഒന്നും സംസാരിക്കാനില്ല.

മോള് എൻ്റെ ഒപ്പം വീട്ടിലേക്ക് വാ. അവിടെ ചെന്നിട്ട് കാര്യങ്ങൾ പറയാം.

നിങ്ങൾക്ക് എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിട്ടും മതിയായില്ലേ. എന്തു സംഭവിച്ചാലും ഞാൻ അങ്ങോട്ട് വരില്ല.

“ഞാൻ എന്തു ചെയ്‌തു എന്നാണ് നീ പറയുന്നത്. എന്നിട്ട് നീ ഇപ്പോൾ  എവിടെയാണ് താമസിക്കുന്നത്?”

"ഞാൻ എൻ്റെ ഒരു കൂട്ടുകാരിയുടെ വീട്ടിലാണ് താമസിക്കുന്നത്,"

അന്ന ഒരു നിമിഷത്തേക്ക് പതറി. എങ്കിലും പെട്ടന്ന് തന്നെ സമചിത്തത വീണ്ടെടുത്ത്.

പക്ഷേ മീര മാഡം ആ പതർച്ച തിരിച്ചറിഞ്ഞു. മീരയുടെ മനസ്സിലേക്ക് രാവിലെ അർജ്ജുൻ പറഞ്ഞ കാര്യമാണ് ഓടി വന്നത്.  അർജ്ജുൻ എന്തുകൊണ്ടായിരിക്കും അന്നയെ ഹോസ്റ്റലിൽ തിരിച്ചെടുക്കണം എന്ന് പറഞ്ഞത്. ഇനി ഇവൾ നേരത്തെത്ത പോലെ അർജ്ജുവിൻ്റെ കൂടെ കൂടിയോ.മീര ഒന്നും പറഞ്ഞില്ല.

“മോൾ എന്തിനാണ് കൂട്ടുകാരിയുടെ വീട്ടിൽ ഒക്കെ പോയി നിൽക്കുന്നത്. എൻ്റെ ഒപ്പം താമസിച്ചാൽ പോരെ. സ്റ്റീഫനും കൂടെ നിൽക്കും. അപ്പച്ചി പറയുന്നത് ഒന്ന് കേൾക്ക്. “

“എനിക്ക് കൂടുതൽ സംസാരിക്കാനില്ല.”

“മാഡം ഞാൻ ക്ലാസ്സിലേക്ക് പോകുന്നു. “

അവൾ ഡയറക്ടർ  മീരയെ നോക്കി പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി

ഹോസ്റ്റലിൽ നിന്ന് താനാണ് പുറത്താക്കിയത് എന്ന് അന്ന തെറ്റിധരിച്ചിരിക്കുകയാണ് എന്ന് ലെനക്ക് മനസ്സിലായി. ഇപ്പോൾ താൻ പറഞ്ഞാൽ ഒന്നും കേൾക്കില്ല. സ്റ്റീഫനെ കൊണ്ട് ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കാണം. അവൾ എത്ര വലിയ അപകടത്തിലാണ് എന്ന് അവളെ പറഞ്ഞു മനസ്സിലാക്കിക്കണം.

എന്താ മാഡം എന്താണ് ആലോചിക്കുന്നത്?"

മീരയുടെ ചോദ്യം കേട്ടപ്പോൾ ആണ് ലെന ആലോചനയിൽ നിന്ന് ഉണർന്നത്.

"ഒന്നുമില്ല മീര, അവളുടെ ഓരോ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു.

അർജ്ജുവും അന്നയും തമ്മിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ അല്ലേ?"

"മാഡം, ഞാൻ ഇപ്പോൾ അവരുടെ കാര്യങ്ങൾ അത്ര ശ്രദ്ധിക്കാറില്ല. അന്നത്തെ അർജ്ജുവിനെ സസ്‌പെൻഡ് ചെയ്‌തതിൻ്റെ

💬 Comments

View all comments