Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]
വിശ്വസിച്ചു ഏൽപ്പിക്കാനും പറ്റു”
“മാഡത്തിന് തോന്നുന്നുണ്ടോ മാഡം പറഞ്ഞ ആ CBI ക്കാരൻ രാജീവ് കുമാർ എന്ന അർജുവിൻ്റെ കസിൻ ആണ് ഇതിനോക്കെ പിന്നിൽ എന്ന് ?
"ഇല്ല ഭദ്, ഞാൻ ആദ്യം കരുതിയത് അയാൾ ആയിരിക്കുമെന്നാണ്. പക്ഷേ ഇത് വേറെ എന്തോ ആണ്. Something big is going on and now I think that Rajeev Kumar is also a fake പക്ഷേ ഒന്നും മസസ്സിലാകുന്നില്ല രണ്ട് കോളേജ് പിള്ളേർക്ക് വേണ്ടി. ഇത്രയും വലിയ ഒരു coverup."
"ഇത് കുര്യൻ സാറിനെ കൊണ്ട് പോലും കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല. പണം കൊണ്ടും സ്വാധീനം കൊണ്ടും ആൾ ബലം കൊണ്ടും. അതു കൊണ്ട് മാഡത്തിൻ്റെ niece നോട് ഒന്ന് സൂക്ഷിക്കാൻ പറയുന്നതാണ് നല്ലത് "
അന്ന എത്ര വലിയ അപകടത്തിലാണ് ചെന്ന് പെട്ടിരിക്കുന്നത്. എങ്ങനെയെങ്ങിലും അവളെ അർജ്ജുവിൽ നിന്നകറ്റണം. അവളുടെ പഠിപ്പ് നിർത്തിയിട്ടെങ്കിൽ അങ്ങനെ.
“മാഡം എന്താണ് ആലോചിക്കുന്നത്?”
“ഏയ് ഒന്നുമില്ല. എനിക്കിനി കഴിക്കാൻ തോന്നുന്നില്ല. ഞാൻ ഇറങ്ങുകയാണ്. താൻ എൻ്റെ ഫുഡും കൂടി പാർസൽ ആയി എടുത്തോളൂ "
കമ്മിഷണർ ലെന പോകാനായി എഴുന്നേറ്റു.
"മാഡം ഒരു കാര്യം കൂടി ഉണ്ട്. മുഴുവൻ കാര്യങ്ങളും തുടക്കത്തിൽ പറഞ്ഞില്ലെങ്കിലും ഇനിയും എന്തു ഹെല്പ് വേണേൽ പറഞ്ഞോളൂ. ഞാൻ ചെയ്‌തു തരാം. എനിക്ക് ആ പിള്ളേരേ ആരാണ് എന്ന് അന്വേഷിച്ചു കണ്ട് പിടിക്കണം എന്നുണ്ട്. Iam ready take it as a challenge "
"ഇനി എന്താണ് ചെയ്യേണ്ടത് ഞാൻ ഒന്നാലോചിക്കട്ടെ ഭദ്രാ. എടുത്തു ചാടി പ്രവർത്തിച്ചാൽ ശരിയാകില്ല."
അതും പറഞ്ഞിട്ട് ലെന IPS അവിടെ നിന്നിറങ്ങി .
എങ്ങനെയെങ്കിലും അന്നയുടെ അടുത്ത് സംസാരിച്ചു അവളെ വീട്ടിലേക്ക് കൂട്ടണം. ഇനി അർജ്ജുവുമായി യാതൊരു വിധ പ്രശ്നങ്ങൾക്കും പോകരുത് എന്ന് അവളെ പറഞ്ഞു മനസ്സിലാക്കണം.
TSM MBA ക്യാമ്പസ്:
ഉച്ച തിരിഞ്ഞുള്ള ക്ലാസ് തുടങ്ങിയപ്പോളേക്കും അന്നയെ ഡയറക്ടർ മീരയുടെ അറ്റൻഡർ വന്ന് വിളിപ്പിച്ചു.
അന്ന അവരുടെ ഓഫീസിലേക്ക് ചെന്നപ്പോൾ കണ്ടത് അവളെ കാത്തു നിൽക്കുന്ന അപ്പച്ചിയെയാണ്.
💬 Comments
View all comments