0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 252

എല്ലാം യൂണിവേഴ്സിറ്റി ഡാറ്റാബേസിൽ ഉണ്ട്. “

“അപ്പോൾ സർട്ടിഫിക്കറ്റ് ഒക്കെ ഒർജിനൽ ആണോ?”

“അതെ. പിന്നെ ഡിപ്പാർട്മെൻ്റെ HOD യും കൺഫേം ചെയ്‌തു. പിന്നെ അവരുടെ പ്രൊജക്റ്റ് ഗൈഡും one Uday Kumar . “

“ഇതൊക്കെ റിപ്പോർട്ടിൽ ഉണ്ടല്ലോ.”

“ YES. പക്ഷേ അതിൽ ഒരു വ്യത്യാസം മാത്രം.അവരുടെ പ്രൊജക്റ്റ് ഗൈഡ് എന്ന് പറഞ്ഞു പരിചയപ്പെട്ട ഉദയ് കുമാർ എന്ന ആൾ തന്നെ fake ആണ്. അവിടെ എന്നെ വഴി തെറ്റിക്കാൻ വേണ്ടി അന്ന് മാത്രം വന്ന ഒരാൾ.”

What the hell? Why such a coverup and Who?

അതിനുള്ള ഉത്തരമൊന്നുമില്ല മാഡം. പക്ഷേ ഞാൻ മുഴുവൻ പറഞ്ഞില്ല.

ഭദ്രൻ  അവിടെ നടന്ന കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. കമ്മിഷണർ ലെനക്ക് ഉൾകൊള്ളാൻ തന്നെ സാധിക്കുന്നില്ല.

“എന്നാലും ഭദ്ര ഇത്ര വലിയ ഒരു identity  coverup അതും രണ്ട് student സിനു വേണ്ടി. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. “

“ആരാണെങ്കിലും അവർ ചില്ലറക്കാരല്ല മാഡം. ഞാൻ അവിടെ എത്തും എന്ന് അവർ മുൻകൂട്ടി മനസ്സിലാക്കിയിരിക്കുന്നു. അതിനർത്ഥം അവർക്ക് ഇവിടെ മാഡത്തിൻ്റെ ഓഫീസിലടക്കം ആൾ ഉണ്ടെന്നാണ്. അവരെ ഉദ്ദേശിച്ചാണ് ഞാൻ റിപ്പോർട്ട് ആക്കി തന്നത്. റിപ്പോർട്ട് എന്തായാലും മാഡത്തിൻ്റെ ഓഫീസിൽ നിന്ന് ചോരും. അത് അവർ വായിച്ചാൽ നമ്മൾ അവരുടെ കഥകൾ വിശ്വസിച്ചു എന്ന് കരുതിക്കോളും”

ഭദ്രൻ്റെ കൂർമ്മ ബുദ്ധിയിൽ ലെനയിൽ മതിപ്പുണ്ടാക്കി

“അത് എന്തായാലും നന്നായി. you are an intelligent officer.”

“മാഡം എന്തുകൊണ്ടാണ് അവരെ പറ്റി അന്വേഷിക്കണം എന്ന് പറഞ്ഞത്?”

ലെന അന്നയും അർജ്ജുവും തമ്മിലുള്ള പ്രശനം മുതൽ എല്ലാം ഭദ്രൻ്റെ അടുത്തു ചുരുക്കി പറഞ്ഞു.

കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ഭദ്രൻ വല്ലാതായി.  എന്നാലും അയാളുടെ കണ്ണുകളിൽ ഒരു തിളക്കുമുണ്ടായി. വളരെ വ്യത്യസ്‌തമായ ഒരു challenge

“അപ്പൊ ADGP മാഡത്തിനെ വിളിച്ചു വാണിംഗ് തന്ന  കേസിൽ ആണോ എന്നെ…?

“Sorry ഭദ്രാ, ഞാൻ കുറച്ചു സെൽഫിഷ് ആയി പോയി. പിന്നെ താൻ അന്വേഷിച്ചാൽ റിസൾട്ട് ഉണ്ടാകുമെന്ന് തോന്നി. പിന്നെ തന്നെ മാത്രമേ എനിക്ക്

💬 Comments

View all comments