0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

ഗ്ലാസ്സ് പാർട്ടീഷന് പിന്നിൽ കുറച്ചു പേർ ഇരുന്ന് തയിക്കുന്നു. ഒരു ഭിത്തിയിലായി പഴയ കുറെ ഫോട്ടോകൾ ഫ്രെയിം ചെയ്‌തു വെച്ചിരിക്കുന്നു. താൻ കാണാൻ പോകുന്ന ആളും. പാക്സിതാൻ പട്ടാളത്തിലെ പല റാങ്കിങിലുള്ള ഉദ്യോഗസ്ഥരുമായി ചേർന്ന് നിൽക്കുന്ന ചെറിയ മനുഷ്യൻ.

“ആരാണ്? എന്തു വേണം?”

“അബു സാഹിബിനെ കാണാൻ വന്നതാണ്?”

“എന്തു കാര്യത്തിന്  ആണ് അദ്ദേഹത്തെ കാണേണ്ടത്?”

“ഒരു ജോലിക്ക് വേണ്ടി ആണ്. “

അയാൾ ഒന്ന് നോക്കിയിട്ട്. അകത്തോട്ട് പോയി.

പിന്നാലെ അബു സാഹിബ് വന്നു. ഫോട്ടോയിൽ കാണുന്നതിലും പ്രായമായ മനുഷ്യൻ. ഫോട്ടോ പത്തു കൊല്ലമെങ്കിലും പഴയതായിരിക്കും

"സലാം സാഹിബ്."

"സലാം"

"കൂടെ വരൂ." എന്ന് പറഞ്ഞു അയാൾ പുറത്തേക്കിറങ്ങി നടന്നു.  പോയ്‌സൺ പിന്നാലെയും.

"എന്തിനാണ് വന്നത്" ?

“വിദേശത്തുള്ള അങ്ങയുടെ  കൂട്ടുകാരൻ ജോലിക്ക് അയച്ചതാണ്.”

“ശരി”

“അങ്ങയുടെ ആരോഗ്യം? “

“സുഖമായിരിക്കുന്നു. “

ഐഡന്റിറ്റി വെരിഫിക്കേഷൻ കറക്റ്റ് ആയിരിക്കുന്നു.

സുഖമായിരിക്കുന്നു എന്ന് പറഞ്ഞതിൽ നിന്ന് ആളുടെ അറിവിൽ ആക്റ്റീവ് സർവെല്ല്യൻസിൽ അല്ല

“എന്നെ ചാച്ചാ എന്ന് വിളിച്ചാൽ മതി.”

ശരി ചാച്ചാ

പിന്നെ കൂടുതൽ സംസാരമൊന്നുമുണ്ടായില്ല. അത്യവിശ്യം നല്ല തിരക്കുള്ള ഒരു വഴിയിലേക്ക് കിടന്നു.  അവിടെ ഒരു രണ്ടു നില കെട്ടിടത്തിൻ്റെ ഏകദേശം നടു ഭാഗത്തു ആയി ഒരു വാതിലിൻ്റെ  മുകളിലേക്കുള്ള ഒരു ചെറിയ മരത്തിൻ്റെ കോണിപടി

കയറി ചെല്ലുന്നത് വിശാലമായ ഒരു അടച്ചു കെട്ടിയ ഇടനാഴിയിലേക്കാണ്. ഇടനാഴിയിലേക്ക് തുറക്കുന്ന കുറെയേറെ മുറികൾ ഉണ്ട്. എല്ലാം അടച്ചു പൂട്ടി കിടക്കുന്നു. അതിൽ മൂന്നാമത്തെ മുറി തുറന്നു കൊടുത്തു. "ഇതാണ് താങ്കളുടെ മുറി."

പോയ്‌സൺ മുറി നോക്കി.

💬 Comments

View all comments