0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

ഒരു ബസിൽ കയറി.

ഉച്ചയോടെ തന്നെ Rawalpindi എത്തി.

ലോക്കൽ മാർക്കറ്റിൽ പല കടകളിൽ നിന്നായി അത്യാവശ്യം വേണ്ട  ഡ്രസ്സ് വാങ്ങി. അവിടെ ഉള്ള ആളുകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ജോഡി ഷൂസും വാങ്ങി.

അബു ഹുസ്സൈൻ എന്ന ലോക്കൽ contact ൻ്റെ അഡ്രസ്സ് കണ്ടെത്താനുള്ള ശ്രമമായി.

റാവൽപിണ്ടി, പാക് പഞ്ചാബ് പ്രൊവിൻസിലുള്ള ഒരു നഗരം. തീവ്രവാദികളുടെ വളക്കൂറുള്ള മണ്ണ്. അത് പണമായിട്ടാണെങ്കിലും ആൾ ആയിട്ടായാലും.  ISI വളർത്തുന്ന പല തീവ്രവാദ സംഘടനകൾ. തെരുവോരങ്ങളിലും  പൊതു സ്ഥലങ്ങളിലും യാതൊരു മറയുമില്ലാതെ ഇന്ത്യക്ക് എതിരെ വിഷം തുപ്പി പണവും ആളെയും കൂട്ടുന്ന തീവ്രവാദ സംഘടനകളും അവരുടെ തലപ്പത്തിരിക്കുന്ന വ്യാജ മത പണ്ഡിതരും. മതത്തെ ഉപയോഗിച്ചു ആളുകളിൽ വിഷം കുത്തി വെക്കുന്നവർ.  ഇതിനെല്ലാം കുട പിടിക്കാനും തീവ്രവാദ സംഘടനകളുടെ നേതാക്കന്മാർക്ക് സംരക്ഷണം നൽകാൻ പ്രവർത്തിക്കുന്ന പാക് ISI.

കാല് കുത്തിയപ്പോൾ  മുതൽ തൻ്റെ ഓരോ പ്രവർത്തിയും കരുതലോടെ ആയിരിക്കണം എന്ന് പോയ്‌സണ് അറിയാമായിരുന്നു.

റാവൽപിണ്ടി പഴയ ടൗൺ ഏരിയയിലാണ് അബു ഹുസ്സയിനിൻ്റെ ടൈലറിങ്  ഷോപ്. മഷൂരാ ടൈലർസ്  പ്രൊപെറേയ്റ്റർ അബു ഹുസ്സയിൻ. ഉർദ്ദുവിലും ഹിന്ദിയിലുമായി എഴുതിയ പഴയ കാലത്തെ അനുസ്മരിക്കുന്ന ഒരു പെയിന്റ് ബോർഡ് വെച്ചിട്ടുണ്ട്. തിരക്കേടില്ലാത്ത കട പോയ്സൺ പലയാവർത്തി  ആ സ്ഥലവും പരിസരവും നിരീക്ഷിച്ചു താൻ കാണാൻ പോകുന്ന ആൾക്ക് ഏതെങ്കിലും തരത്തിലുള്ള  നിരീക്ഷണത്തിലാണോ എന്നറിയാൻ വേണ്ടിയാണ്. പ്രത്യക്ഷത്തിലൊന്നും ഇല്ലെന്ന് ഉറപ്പായതോടെ നേരെ ടൈലറിങ് ഷോപ്പിലേക്ക് ചെന്ന്.

വേറെ ഒരു വശത്തായി കുറെ suit മെറ്റീരിയൽ വെച്ചിട്ടുണ്ട്. പിന്നെ ഒരു ഡ്രസിങ് റൂം.  അതിൻ്റെ പിന്നിലായി  ഒരു

💬 Comments

View all comments