0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

എവിടെയാണ്?

“സാർ ഞാൻ കാക്കനാട് സ്റ്റേഷനിലേക്ക് പോകുകയാണ്. അവിടെ ഒരു ഹൈ പ്രൊഫൈൽ ആക്സിഡന്റ് കേസ് ഉണ്ടായിട്ടുണ്ട്. 307 ആകാനുള്ള സ്കോപ്പ് ഉണ്ട്. ഞാൻ ഇൻവെസ്റ്റിഗേഷൻ....”

“ലെന ഒന്നും ചെയ്യേണ്ട.  I will handle it. You go back to your office. “

“സാർ എൻ്റെ അധികാര പരിധിയിലുള്ള സ്റ്റേഷനിലെ കേസ് ആണ്  സാർ FIR വേണ്ടാ എന്ന് പറഞ്ഞു എന്നറിഞ്ഞു.”

“Lena just shut up and Don’t interfere. This  is an order. “

അതും പറഞ്ഞിട്ട് ADGP ഫോൺ കട്ടാക്കി.

“എടോ താൻ Palarivattom സ്റ്റേഷനിലേക്ക് വിട് എന്നിട്ട് അടുത്തുള്ള  അമ്പലത്തിൻ്റെ കോമ്പൗണ്ടിലേക്ക് പാർക്ക് ചെയ്യൂ. “

ലെന ദേഷ്യത്തിൽ ഡ്രൈവറിൻ്റെ അടുത്ത് പറഞ്ഞു

അപ്പോഴേക്കും പീതാംബരൻ്റെ കാൾ വീണ്ടുമെത്തി.

“മാഡം FIR  കീറി കളഞ്ഞു. പിന്നെ കാർ ഏതോ റോഡ് അസ്സിസ്റ്റൻസ്കാർ വന്ന് എടുത്തോണ്ട് പോയി. സിങ് ലാപ്ടോപ്പുകളും ആ പയ്യൻ്റെ ID കാർഡും എടുത്തു കയ്യിൽ പിടിച്ചിട്ടുണ്ട്. പാലാരിവട്ടത്ത് ഡ്രോപ്പ് ചെയ്യാനാണ് പറയുന്നത്. “

“പീതാംബരൻ സീനിയർ ഉദ്യോഗസ്ഥൻ പറയുന്നത് പോലെ ചെയ്യൂ. ഞാൻ അങ്ങോട്ട് വരുന്നില്ല. “

പിന്നെ മാഡം ഞാൻ കാറിൻ്റെ ഫോട്ടോസ് whatsapp ചെയ്‌തിട്ടുണ്ട്‌

അപ്പോഴേക്കും ലെനയുടെ വാഹനം പലരിവട്ടം സ്റ്റേഷനിനടുത്തുള്ള അമ്പലത്തിൻ്റെ പാർക്കിങ്ങിൽ എത്തി.

“പ്രസാദ്(ഡ്രൈവർ ) സ്റ്റേഷനിൽ പോയി ഭദ്രനോട് ഇങ്ങോട്ട് വരാൻ പറ. താൻ എന്നിട്ട് പോയി ഒരു ചായ കുടിച്ചോ. ഞാൻ വിളിക്കുമ്പോൾ തിരിച്ചു വന്നാൽ മതി.”

ലെന whatsappil ഫോട്ടോസ് നോക്കി കൊണ്ടിരുന്നപ്പോൾ  സി.ഐ

💬 Comments

View all comments