Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]
ഭദ്രൻ എത്തി. ലെന സംഭവങ്ങൾ പറഞ്ഞു.
മാഡം ഞാൻ എന്താണ് ചെയ്യേണ്ടത്. ലോറിക്കാരനെ അന്വേഷിക്കയാണോ അതോ?
തത്കാലം താൻ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ തിരക്ക്. അവിടെ എന്താണ് സിറ്റുവേഷൻ എന്ന് നോക്കു. അവനെ എത്തിച്ച ഇന്നോവകാരെ കണ്ട് സംസാരിക്കു. എങ്ങനെയാണ് ആക്സിഡന്റ് നടന്നത് എന്ന് അന്വേഷിച്ചു മനസ്സിലാക്കു. ഇന്നോവക്കാരന് കറക്റ്റ് ആയിട്ട് പറയാൻ സാധിക്കും.
ശരി മാഡം .
പിന്നെ താൻ official വേഷത്തിൽ പോകേണ്ട. unoffical ആയിട്ട് അന്വേഷിച്ചാൽ മതി. അറിയാമെല്ലോ ADGP അറിഞ്ഞാൽ പ്രശ്നമാകും. പിന്നെ എൻ്റെ ഫോണിൽ വിളിക്കേണ്ട ഡ്രൈവർ പ്രസാദിൻ്റെ നമ്പറിൽ വിളിച്ചാൽ മതി."
ഫോൺ നമ്പറും വാങ്ങി ഭദ്രൻ പോയതും ലെന സ്‌റ്റീഫനെ വിളിച്ചു.
“എന്തായി സ്റ്റീഫാ അന്നയെ വിളിച്ചിട്ട് ?”
“അത് അപ്പച്ചി അവൾ ഫോൺ എടുത്തായിരുന്ന്. ഞാൻ കാണണം എന്ന് പറഞ്ഞതും അവൾ ഫോൺ കട്ടാക്കി. ഇപ്പോൾ സ്വിച്ച് ഓഫാണ്. “
“നീ വഴക്കൊന്നും ഉണ്ടാക്കിയില്ലെല്ലോ അല്ലേ “
“ഇല്ല അപ്പച്ചി.”
“എന്നാൽ കുറച്ചു നേരം കഴിഞ്ഞു ട്രൈ ചെയ്യൂ. എന്നിട്ട് കിട്ടിയാൽ എന്നെ വിളിച്ചു പറയണം. ഞാൻ 8 മണിയാകുമ്പോളേക്കും വീട്ടിൽ എത്തും. നീ ബാഗ് ഒക്കെ എടുത്തു അങ്ങോട്ട് വന്നേരെ കുറച്ചു ദിവസം കഴിഞ്ഞു പോയാൽ മതി.”
“ശരി അപ്പച്ചി.”
അതിനു ശേഷം ലെന നേരെ സൈബർ സെല്ലിലേക്ക് വിളിച്ചു.
"വർഗീസ് ഞാൻ ഒരു നമ്പർ തരാം. ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആണ് last ടവർ ലൊക്കേഷൻ എടുത്തു എനിക്ക് മെസ്സേജ് ചെയ്യണം. പിന്നെ സ്വിച്ച് ഓൺ ആയാൽ ഉള്ള ലൊക്കേഷനും. അത്
💬 Comments
View all comments