Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]
എടുത്ത ഉടനെ എന്നെ വിളിച്ചു പറയണം.
urgent matter ആണ്. പിന്നെ unofficial ആയി മതി "
" ശരി മാഡം "
തിരിച്ചു ഓഫീസിലേക്ക് പോകുന്നതിനിടയിൽ ഇച്ചായന്മാരാണോ ഇത് ചെയ്തത് എന്ന് എങ്ങനെ കണ്ട് പിടിക്കും എന്നുള്ള ചിന്തയിലായിരുന്നു.
* * * *
ആദ്യത്തെ പകപ്പ് മാറിയപ്പോൾ ശിവപ്രകാശിന് ദേഷ്യം വന്നു. 10 ലക്ഷം രൂപയാണ് ആ ഇന്നോവക്കാരൻ കാരണം നഷ്ടപെട്ടത്. ആ തെണ്ടി ആത്മഹത്യ ചെയ്യാൻ ഇറങ്ങിയതായിരുന്നോ ? എന്തായാലും വക്കീലിനെ കണ്ട് കുറച്ചു കാശു വാങ്ങിയിട്ട് മുങ്ങാം. ഒന്ന് രണ്ടാഴ്ച്ച കഴിഞ്ഞു തിരിച്ചു വരാം. എന്നിട്ട് പണം തരുമെന്നുണ്ടെങ്കിൽ നേരിട്ടാണെങ്കിലും തീർത്തു കളയാം.
ശിവപ്രകാശ് നേരെ ടോറസ് കൊണ്ട് ക്വാറിക്ക് അടുത്തുള്ള ഒരു വർക്ഷോപ്പിലേക്കാണ്. അവിടെ അയാളുടെ പരിചയക്കാരനോട് വണ്ടി തട്ടി എന്ന് തന്നെ പറഞ്ഞു. പിറ്റേ ദിവസം രാവിലെ വണ്ടി വന്ന് എടുത്തോളാം എന്ന് പറഞ്ഞ ശേഷം നേരെ വകീലിൻ്റെ അടുത്തേക്ക് പോയി.
ശിവപ്രകാശ് എത്തിയപ്പോൾ അഡ്വക്കേറ്റ് പോൾ കക്ഷിക്കുമായിട്ടുള്ള ഡിസ്ക്ഷണിലായിരുന്നു.
“സാർ ശിവപ്രകാശ് എന്നൊരാൾ കാണാൻ വന്നിട്ടുണ്ട്. അത്യാവശ്യ കാര്യമുണ്ടെന്നാണ് പറഞ്ഞത്. “
വക്കീലിന് അപ്പോൾ തന്നെ സംഭവം പാളി എന്ന് മനസ്സിലായി. കാരണം വണ്ടി ഇടിച്ചു കഴിഞ്ഞാൽ സ്റ്റേഷനിൽ കീഴടങ്ങനാണ് പറഞ്ഞു സെറ്റാക്കിയത്. പകരം ഇങ്ങോട്ട് കെട്ടി എടുത്തേക്കുന്നു.
അയാൾ വേഗം തന്നെ കക്ഷിയെ പറഞ്ഞു വിട്ടു. എന്നിട്ട് ശിവപ്രകാശിനെ വിളിച്ചു. നല്ല ദേഷ്യം ഉണ്ടെങ്കിലും അയാൾ പുറത്തു കാണിച്ചില്ല.
ശിവപ്രകാശ് നടന്ന കാര്യങ്ങൾ മൊത്തം പറഞ്ഞു. സഹായി ഫോൺ വിളിച്ചാണ് കാർ മാർക്ക് ചെയ്തത് എന്ന്
💬 Comments
View all comments