Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]
അയാൾ പറഞ്ഞപ്പോൾ തന്നെ സംഭവം പാളി എന്ന് മനസ്സിലായി.
ശരിക്കും അന്വേഷിച്ചാൽ സൈബർ സെൽകാർ അവനെ പൊക്കാൻ ചാൻസ് ഉണ്ട്. എന്തായാലും താൻ ഫോൺ നമ്പർ കൊടുക്കാതിരുന്നത് നന്നായി. അല്ലെങ്കിൽ ഈ പാണ്ടി എനിക്കും പണി തന്നേനെ. ഇവിടെ പോലീസ് വന്നാലും മുൻകൂർ ജാമ്യം തേടി അയാൾ വന്നതാണ് എന്ന് പറഞ്ഞു നിൽക്കാം.
“സാർ കുറച്ചു പണം തന്നിരുന്നേൽ എനിക്ക് നാട്ടിൽ പോകാമായിരുന്നു. “
പോൾ ഒന്നും മിണ്ടിയില്ല രണ്ട് ലക്ഷം രൂപ എടുത്തു കൊടുത്തു. അത് കണ്ടപ്പോൾ അയാളുടെ കണ്ണ് ഒന്ന് വികസിച്ചു. ചില്ലറ കാശ് മാത്രമാണ് പ്രതീക്ഷിച്ചത്. പക്ഷേ രണ്ട് ലക്ഷം രൂപ കിട്ടിയിരിക്കുന്നു.
“പ്രകാശേ നീ കുറച്ചു ദിവസം മാറി നിൽക്കുന്നത് തന്നയാണ് നല്ലത്. പിന്നെ ഫോൺ ഓഫ് ചെയ്തോണം അല്ലെങ്കിൽ അത് വെച്ച് നിന്നെ പോക്കും. ആ സഹായി ഇല്ലേ അവനോടും മാറി നിൽക്കാൻ പറഞ്ഞേരെ.”
“ശരി സാർ. “
“പിന്നെ പോകുന്നതിന് മുൻപ് എനിക്ക് ഈ വക്കാലത്തു ഒന്ന് ഒപ്പിട്ടു തന്നേരെ. കേസ് എങ്ങാനും വന്നാൽ എനിക്ക് ഹാജരാകാമെല്ലോ. “
വക്കീൽ ബുദ്ധി പ്രയോഗിച്ചതാണ് എന്ന് ശിവക്ക് മനസ്സിലായില്ല. ഇനി പോലീസ് വന്നാലും തനിക്ക് പറഞ്ഞു നിൽക്കാനുള്ള പിടി വള്ളിയായി. കക്ഷി എന്ന നിലയിൽ ഒന്നും വെളിപ്പെടുത്തേണ്ട കാര്യവുമില്ല Attorney -Client Privilege Sec 126 of evidence act.
"കേരള പൊലീസിന് ഒന്നും എന്നെ പുടിക്ക് മൂടിയാത്."
അയാൾ വക്കാലത്തു ഒപ്പിടുന്നതിനിടയിൽ വീമ്പു പറഞ്ഞു.
"പിന്നെ പിടിച്ചാൽ തന്നെ രക്ഷിക്കാൻ സാർ ഒക്കെ ഉണ്ടല്ലോ"
ശിവപ്രകാശ് ഒരു പ്രത്യക
💬 Comments
View all comments