0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

ശ്രദ്ധിച്ചോ ഇന്നോവ പിന്നിൽ വരുന്ന കാറിനെ മാക്സിമം പ്രൊട്ടക്ട ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എൻ്റെ അനുമാനം ശരിയാണെങ്കിൽ അത് ആ പയ്യൻൻ്റെ  സെക്യൂരിറ്റി ടീം ആണ്. A sort of private security. “

പെട്ടന്നാണ് ലെനയുടെ കണ്ണിൽ അത് പെട്ടത്. സെൽവരാജ് കൈയിൽ ഉള്ള റിവോൾവർ  പോലെ എന്തോ. ഫോണിൽ അത് അത്ര വ്യക്തമല്ല

“താൻ ഇത് ഒന്ന് നോക്കിക്കേ. ഇന്നോവയിൽ നിന്നിറങ്ങിയ ആളുടെ കൈയിൽ  റിവോൾവർ ആണോ എന്ന് ?”

ഭദ്രൻ വേഗം ഫോൺ വാങ്ങി പരിശോദിച്ചു.

കാര്യം വ്യക്തമല്ല. എന്നാലും ആള് അത് മറച്ചതിൽ നിന്ന് റിവോൾവർ ആണ് എന്ന് ഭദ്രന് മനസ്സിലായി.

“അത്ര ക്ലിയർ അല്ലെങ്കിലും ആണെന്ന് തോന്നുന്നു മാഡം.  arms act പ്രകാരം കേസ് എടുക്കാനുള്ള വകുപ്പുണ്ടല്ലോ. പക്ഷേ അവർ ആരാണ് എന്നാദ്യം അറിയണം “

“ഇന്നോവയുടെ ownership? “

“നാളെ നേരിട്ട് പോയി എടുക്കാം . “

“ആശുപത്രിയിൽ നിന്ന് എന്താണ് വിവരം?”

“ഞാൻ ചെന്നപ്പോഴേക്കും അവനെ ആസ്റ്റണിലക്ക് മാറ്റിയിരിക്കുന്നു.

അർജ്ജുനിന്  അത്രക്ക്  സീരിയസ് ആണോ?”

“അല്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്.”

ഭദ്രൻ sunshine ആശുപത്രിയിൽ നടന്ന കാര്യങ്ങൾ വിശിദീകരിച്ചു.

“മാഡം ഞാൻ ആസ്റ്റണിൽ പോകണോ എന്നു ചോദിക്കാനാണ് വന്നത്. ആ പയ്യനെ അവിടെ അഡ്‌മിറ്റാണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം ഉണ്ടാകാൻ സാദ്യത ഉണ്ട്. ഒരു പക്ഷേ സ്പെഷ്യൽ ബ്രാഞ്ചുകാരെ ADGP അയച്ചിട്ടുണ്ടാകും”.

ലെന അൽപനേരം ആലോചിച്ചു എന്നിട്ട്  പുറത്തു പോയി പാറാവു നിൽക്കുന്ന പോലീസകാരൻ്റെ  ഫോൺ വാങ്ങി. എന്നിട്ട് സ്വന്തം മൊബൈലിൽ നിന്ന് ഒരു നമ്പർ തപ്പി എടുത്ത ശേഷം

💬 Comments

View all comments