Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]
ബാക്ക് സീറ്റിൽ പോയിരുന്നു. കണ്ടിട്ട് അവൾ വരുമെന്ന് തോന്നുന്നില്ല. എങ്കിലും പറയാൻ അവളായതു കൊണ്ട് ചിലപ്പോൾ കാറ് തടഞ്ഞു അകത്തു കയറും.
സിങ് ജി അവളെ കയറ്റാൻ ആയി കാർ എടുത്തു നേരെ അവളുടെ മുൻപിൽ കൊണ്ട് പോയി ചവിട്ടി നിർത്തി. ഇങ്ങേര് ഇത് എന്തു പണിയാണ് കാണിച്ചത്.
പക്ഷേ അവൾ കയറാനായി ഓടി വന്നൊന്നുമില്ല.
"വോ ദൂസരെ ഗാഡി മേ ആ ജായേഗാ"
രാഹുൽ പറഞ്ഞപ്പോൾ അയാൾ അതുറപ്പിക്കാനെന്ന വണ്ണം എന്നെ നോക്കി. ഞാൻ ഒന്നും പറഞ്ഞില്ല. സിങ് ജി കാർ മുന്നോട്ട് എടുത്തപ്പോൾ ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി.
ഗേറ്ററിനടുത്തേക്ക് നടന്ന് തുടങ്ങിയിരിക്കുന്നു.
ഗേറ്ററിനു പുറത്തേക്കിറങ്ങിയതും മുൻപിൽ ഇന്നോവ എത്തി.
രണ്ട് വാഹനങ്ങൾ കോളേജിലേക്ക് പോകുന്നു എന്നാലും എൻ്റെ ഒടുക്കത്ത ഈഗോ. അല്ലെങ്കിലും ഒഴുവാക്കാൻ ശ്രമിക്കുന്ന അവളോട് എന്തിന് ഇത്ര അനുകമ്പ. വല്ല യൂബെറും വിളിച്ചു വന്നോളും
കുറച്ചു നേരത്തേക്ക് രാഹുലും ഒന്നും മിണ്ടിയില്ല. ഫോണിൽ കുത്തിയിരിക്കുകയാണ്.
"ഡാ നമ്മൾ assignment ചെയ്‌തിട്ടില്ല. അതിൻ്റെ മാർക്ക് പോയി"
“അതൊന്നും കുഴപ്പമില്ല”
“നിനക്ക് കുഴപ്പമില്ല എന്ന് പറയാം
മാർക്ക് വരുമ്പോൾ ഫുൾ ആണെല്ലോ അതു കൊണ്ട് ഇതൊന്നും കുഴപ്പമില്ല. ബാക്കി ഉള്ളവർക്ക് ഇതൊക്കെ നുള്ളി പെറുക്കിയാലേ ജയിക്കാൻ പറ്റു. “
“നീ ജെന്നണിയുടെ അടുത്തു സൊള്ളി കൊണ്ടിരുന്ന സമയം ഇരുന്ന് ചെയ്യാമായിരുന്നില്ലേ. അല്ല മോനെ അവൾ നിന്നെ ഓർമ്മപെടുത്തിയൊന്നുമില്ലേ”
ഞാൻ പറഞ്ഞത് അവനിഷ്ടപ്പെട്ടില്ല എന്ന് അവൻ്റെ മുഖഭാവത്തിൽ നിന്ന് വ്യക്തം
“അന്ന വന്നത് കൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ട്. മനഃസമാധാനമായി ഡ്രസ്സ് മാറി വരാൻ പറ്റി.”
💬 Comments
View all comments