0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 999

എന്നെ ചൊറിയാൻ വേണ്ടി പറഞ്ഞതാണ്. സംഭവം ശരിയാണ്. ലേറ്റ് ആയി എഴുന്നേൽക്കുന്ന അവൻ്റെ അടുത്ത് പത്തു പ്രവിശ്യമെങ്കിലും റെഡി ആകാൻ പറയും. ഇന്ന് അങ്ങനെ ഉണ്ടായില്ല.

“ഡാ അത് നീ നേരത്തെ എഴുന്നേറ്റത് കൊണ്ടാണ്. ഇനി അങ്ങോട്ട് ഇന്നത്തെ പോലെ തന്നെ നേരത്തെ എഴുന്നേൽപ്പിക്കാം. “

ഇനി എഴുന്നേല്പിക്കാൻ അങ്ങോട്ട് വാ.  പക്ഷേ വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ.

ഓരോന്നൊക്കെ സംസാരിച്ചു കോളേജ് ഗേറ്റ് എത്തിയപ്പോളാണ് അറിഞ്ഞത്. മുൻപ് സിങ് ജി അല്ലെങ്കിൽ ദീപക് കാറിലുള്ളപ്പോൾ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടിരുന്നു. അന്ന വന്നതിൽ പിന്നെ ഇതൊന്നും ഒന്നുമല്ല.

സിങ് ജി ഇറങ്ങി ഇന്നോവയിൽ കയറി പോയി. ഞാൻ സാരഥി സ്ഥാനം ഏറ്റെടുത്തു.

പാർകിങ്ങിലോട്ട് കയറിയപ്പോൾ അവിടെ സുമേഷും പോളും കാത്തു നിൽക്കുന്നുണ്ട്. അന്ന ഞങ്ങളുടെ ഒപ്പം കാറിൽ ആണോ വരുന്നത് എന്നറിയാനുള്ള നിൽപ്പാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ ഇറങ്ങി കഴിഞ്ഞിട്ടും കാറിലേക്ക് തന്നയാണ് നോട്ടം.

"എന്താടാ ?"

ചുമലു കോച്ചിയതല്ലാതെ എൻ്റെ ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ല.

ഞാനും രാഹുലും ക്ലാസ്റൂമിലെക്ക് നീങ്ങി. സുമേഷും പോളും ബെൽ അടിക്കാറാകുമ്പോൾ മാത്രമാണ് വരിക. അത് വരെ പതിവ് വായ്നോട്ടം.

ക്ലാസ്സിൽ കയറിയതും രാഹുൽ ജെന്നിയുടെ അടുത്തേക്ക് പോയി. ഞാൻ പതിവ് സീറ്റിലേക്കും. ടോണിയും രമേഷും മാത്യവും ഒക്കെ ഞങ്ങളുടെ പിന്നാലെ അന്ന വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ട്.

ക്ലാസ്സ് എടുക്കാൻ മിസ്സ് കയറി 10 സെക്കൻഡ്‌ കഴിഞ്ഞപ്പോളാണ് അന്ന ഓടി പിടിച്ചു വന്നത്. സോഫിയ മിസ്സ് അവളുടെ അടുത്ത് കയറിക്കോളാൻ പറഞ്ഞു. ചെറിയ ഒരു പുഞ്ചിരി ഉണ്ട്. നേരെ വന്ന്

💬 Comments

View all comments