0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

എൻ്റെ തൊട്ടരികിൽ തന്നെ ഇരുന്നു. കുറച്ചു ദിവസങ്ങളായി അവൾ ബാക്കിലെ കോർണർ  സീറ്റിലാണ് ഇരിക്കാറുള്ളത്.

അവളുടെ ഈ പ്രവർത്തി കണ്ട് ക്ലാസ്സിൽ ഉള്ളവരെല്ലാം ഞങ്ങളെ തിരിഞ്ഞു നോക്കാൻ തുടങ്ങി. മിസ്സടക്കം സ്തംഭിച്ചു നിൽക്കുകയാണ്. ഇവര് വീണ്ടും തുടങ്ങിയോ എന്ന ഭാവമാണ് പലരുടെയും മുഖത്തു.

ഞാൻ അവളെ രൂക്ഷമായി നോക്കി. അവളുടെ മുഖത്തു അപ്പോഴും ആ പുഞ്ചിരിയുണ്ട്. രാവിലെ മുതൽ ഉള്ള ആ കൊലച്ചിരി.

"നോക്കേണ്ട ഇത് നിങ്ങളുടെ കാർ ഒന്നുമല്ലല്ലോ"

ഞാൻ മാത്രം കേൾക്കാവുന്ന ശബ്‌ദത്തിലാണ് അവൾ പറഞ്ഞത്

" Class Listen to me"

സോഫിയ മിസ്സ് വിളിച്ചു കൂകുന്നുണ്ട്.

ഞാൻ എൻ്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് അവൾ ഇരിക്കാറുള്ള കോർണർ  സീറ്റിലേക്ക് നീങ്ങി.

"അർജ്ജുൻ!! "

ക്ലാസ്സിൽ എഴുന്നേറ്റ് നടക്കുന്നത് കണ്ട് സോഫിയ മിസ്സ് ദേഷ്യത്തിൽ വിളിച്ചതാണ്. അന്നേരത്തെ ദേഷ്യത്തിൽ ഞാൻ മിസ്സിനെയും രൂക്ഷമായി നോക്കി. എൻ്റെ നോട്ടം കണ്ട് മിസ്സ് ചൂളി പോയ അവസ്ഥയിൽ ആയെന്ന് പറഞ്ഞാൽ മതി. പുള്ളിക്കാരി പിന്നെ ഒന്നും മിണ്ടിയില്ല.

പുള്ളിക്കാരി ക്ലാസ്സ് എടുക്കാൻ തുടങ്ങിയിട്ട് ആ ഫ്ലോ കിട്ടുന്നുണ്ടായിരുന്നില്ല.

വേണ്ടായിരുന്നു ഭയങ്കര ഓവറായി പോയി. അവിടന്ന് മാറി ഇരിക്കേണ്ടായിരുന്നു. ഞാൻ തോറ്റോടിയ പോലെ ആയില്ലേ. ഞാൻ രാഹുലിനെ ഒന്ന് നോക്കി. അവൻ ക്ലാസ്സിൽ ഫുൾ കോൺസെൻട്രേഷനിലാണ്. തെണ്ടി

ക്ലാസ്സ് അവസാനിക്കാറായപ്പോൾ ബീന മിസ്സ് വന്ന് അന്നയെ വിളിച്ചു കൊണ്ട് പോയി.

അന്ന വേർഷൻ :

രാവിലെ പതിവിലും നേരത്തെ എഴുനേറ്റു. ഇന്നലത്തെ വിഷമം ഒക്കെ പോയി അല്ലെങ്കിലും ഞാൻ എന്തിനു വിഷമിക്കണം. അർജ്ജു അവൻ എന്തെങ്കിലും കാണിക്കട്ടെ.

💬 Comments

View all comments