Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
ടോണി ചാക്കോ എന്ന കൊച്ചിക്കാരനും പിന്നെ സുമേഷ് നായർഎന്ന കോഴിക്കോട് കാരനും. രാഹുലിൻ്റെ റൂമിൽ എത്തിയ രണ്ടു പേരെയും പരിചയെപ്പെട്ടു തൃശൂർ ഗഡികൾ ദീപുവും രമേഷും. കോയമ്പത്തൂർ ബിടെക് കഴിഞ്ഞ് വന്നവരാണ്. രണ്ടു പേരും നല്ല അലമ്പന്മാരാണ് ആണെന്ന് പരിചയപ്പെട്ടപ്പോൾ തന്നെ മനസ്സിലായി. പോരാത്തതിന് കട്ട ചങ്കസും. ഞങ്ങളെ പോലെ തന്നെ ചെറുപ്പം മുതലെ ഫ്രണ്ട്‌സ് ആണ്. അവന്മാരുടെ ഭാഗ്യത്തിന് ഹോസ്റ്റലിൽ അവർക്ക് ഒരേ റൂം തന്നെ കിട്ടി.
വൈകിട്ടായപ്പോളേക്കും 56 പേരോളം എത്തിയിരുന്നു കുറെ പേരെ ഒക്കെ പരിചയപ്പെട്ടു. മിക്കവരും BBA ബികോം കഴിഞ്ഞു വന്നിട്ടുള്ള ചെറുപ്പം പിള്ളേർ ആണ്. കുറെ പേർ ആദ്യമായാണ് ഹോസ്റ്റലിൽ അത് കൊണ്ട് അവന്മാർക്കൊക്ക ചെറിയ വിഷമം ഉണ്ട്. ഒരു ഡസനോളം ബിടെക്ക്കാരും ഉണ്ട്.
പിറ്റേ ദിവസം രാവിലെ 8 മണി അപ്പോളേക്കും breakfast കഴിച്ചു എല്ലാവരും കൂടി ബസ് കയറി കോളേജിലേക്ക് പോയി സീനിയർസ് ഒക്കെ ബൈക്കുകളിൽ ആണ് പോക്ക് അത് കൊണ്ട് അടുത്ത ആഴ്ച തന്നെ ബുള്ളറ്റ് എടുത്തോണ്ട് വരണം എന്ന് ഞങ്ങൾ തീരുമാനിച്ചു.
9 മണിക്ക് തന്നെ കോളേജിലെ AC സെമിനാർ ഹാളിൽ ഒറിയൻ്റെഷൻ ആരംഭിച്ചു ഉച്ചക്ക് ഒരു മണി വരെയാണ് സംഭവം. ആദ്യ ദിവസം കോഴ്സ്, മാർക്ക് സ്ട്രക്ടർ പരീക്ഷ അങ്ങനെ ജനറൽ ആയി കുറെ കാര്യങ്ങൾ. ഒരു കാര്യം മനസ്സിലായി മാത്രം മനസ്സിലായി ഇൻ്റെർനൽ മാർക്ക് കോളേജിൻ്റെ കൈയിൽ ആണ്. പിന്നെ കോളേജിനെ കുറിച് കുറെ സ്വയം പുകഴ്ത്തലും. പിന്നെ TSM ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ എന്നത് ഒരു ഫാമിലി ട്രൂസ്റ്റീൻ്റെ കീഴിൽ ആണ് അപ്പൻ R .K മേനോനും രണ്ടു മക്കളും അവർക്ക് മെഡിക്കൽ കോളേജും ഉണ്ട് തൃശ്ശൂരിൽ. മൂത്ത മകൻ സുരേഷ് മേനോൻ മെഡിക്കൽ കോളേജ് നടത്തുന്നു. ഇളയ മകൻ ദിനേശ് മേനോൻ ആണ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ. അങ്ങേരുടെ ഭാര്യാ മീരാ നായർ ആണ് ഞങ്ങളുടെ MBA കോളേജിൻ്റെ ഡയറക്ടർ. മൊത്തത്തിൽ ഒരു ഫാമിലി ബിസിനസ്സ്. കേരളത്തിലെ ആദ്യത്തെ സ്വയാശ്രയ കോളേജ് ആണ്. തുടക്കം ഈ എംബിഎ യിൽ നിന്നാണ്
💬 Comments
View all comments