Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
അരുൺ മന്ത്രിയുടെ റെക്കമ്മൻഡേഷനോട് കൂടി TSM കോളേജിൽ എംബിഎ ഫാക്കൽറ്റിയായി ജോലിയിൽ പ്രവേശിച്ചു. സെൽവൻ ഹോസ്റ്റലിലെ മെസ്സിൽ പാചകക്കാരൻ ആയും കയറിക്കൂടി. പിന്നെ ജീവ പറഞ്ഞപോലെ കോളേജ് ഹോസ്റ്റലിൻ്റെയും കോളേജിൻ്റെയും ഏകദേശം മധ്യത്തിൽ ആയി ഒരു വീട് എടുത്ത് ഓപ്പറേഷനൽ ഓഫീസ് ആക്കി പ്രവർത്തനം ആരംഭിച്ചു. അരുണും ടെക്നിക്കൽ ടീമും അവിടെ തന്നെ ആണ് താമസവും.
ചൊവ്വാഴ്ച ഉച്ചയോടെ മണി ചേട്ടനോട് യാത്രയും പറഞ്ഞു ഒരു യൂബെറും വിളിച്ചു ഹോസ്റ്റലിലേക്ക് എത്തി .
"ഡാ സെയിം റൂം ആയിരിക്കൂമോടാ"
രാഹുൽ എന്നോട് ചോദിച്ചു
“ആകാൻ ചാൻസ് വളരെ കുറവാണ് “
ഹോസ്റ്റലിൽ ചെന്ന് വാർഡനെ കണ്ടു. ആണുങ്ങളുടെ ഹോസ്റ്റൽ ക്യാമ്പസ്സിന് പുറത്താണ്. 1 st ഇയർ പിള്ളേർക്ക് താഴയും 2 nd ഇയർ പിള്ളേർക്ക് മുകളിലും ആണ് റൂം പിന്നെ ഹോസ്റ്റലിൽ ഉള്ളവർക്ക് ഉച്ചക്ക് കോളേജ് ക്യാൻറ്റിനിൽ മീൽസും കിട്ടും. 2 വീലർ/ബൈക്ക് കൊണ്ടുവരാം. റാഗിങ്ങ് പോലെ ഉള്ള കല പരിപാടികൾ ഉണ്ടെങ്കിൽ വാർഡൻ്റെ അടുത്ത് പരാതി പെട്ടാൽ മതി. പിന്നെ മെസ്സ് ടൈമിംഗ് ബാക്കി റൂൾസ് ഒക്കെ പറഞ്ഞു . 9 :30 മണിക്ക് ഗേറ്റ് പൂട്ടും, വെള്ളമടിയും സിഗരറ്റും പാടില്ല വീട്ടിൽ പോകാൻ വാർഡിൻ്റെ പെർമിഷൻ ലീവ് എടുക്കുകയാണെങ്കിലും പെർമിഷൻ വേണം.
പ്രതീക്ഷിച്ച പോലെ രണ്ട് പേർക്കും രണ്ട് റൂം, റൂം 7 എനിക്കും രാഹുലിന് റൂം 11.
ഒരു റൂമിൽ നാല് പേർ ആണ് . അതിൽ ഒരാൾ നേരത്തെ വന്നിട്ടുണ്ട്.
ഹലോ ഞാൻ അർജുൻ. അർജുൻ ദേവ്. ബാംഗ്ലൂർ ആണ് സ്വദേശം
ഞാൻ സ്വയം പരിചയപ്പെട്ടു.
“ഞാൻ മാത്യ കോശി. സ്വദേശം കോട്ടയം, ബിടെക് കഴിഞ്ഞാണ് MBA ക്ക് വന്നിട്ടുള്ളത് ഏതാണ്ട് 1 വർഷം ഏതോ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്.”
പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു. അപ്പോഴേക്കും രാഹുൽ എൻ്റെ റൂമിലേക്ക് വന്നു. അവൻ്റെ റൂമിൽ ആരും എത്തിയിട്ടില്ല. രാഹുലും മാത്യൂയേനെ പരിചയപ്പെട്ടു. ഉച്ചക്ക് മെസ്സിൽ പോയി ഫുഡ് ഒക്കെ കഴിച്ചു. വൈകിട്ടായപ്പോളേക്കും എൻ്റെ റൂമിലെ ബാക്കി രണ്ടു പേരും എത്തി.
💬 Comments
View all comments