Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
ആണെല്ലോ. അവർക്ക് സ്പെഷ്യൽ പ്രിവിലേജസ് കിട്ടും. അല്പ സമയത്തിനകം അവർ അവിടെ നിന്ന് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ എൻ്റെ ഊഴം ആയി. ഡയറക്ടർ മാഡം എന്നെയും ജേക്കബ് അച്ചായനെയും പരിചയപ്പെട്ടു. പിന്നെ കുറെ റൂൾസ് ഇൻടെർണൽ മാർക്കസിൻ്റെ കാര്യത്തിൽ ഒക്കെ സ്ട്രിക്ട് ആണ്, അസ്‌സൈൻമെൻ്റെ സെമിനാർസും ഒക്കെ ഉണ്ടാകും എന്നൊക്കെയുള്ള പതിവ് പല്ലവി. മാത്രമല്ല ഫസ്റ്റ് year ഹോസ്റ്റലിൽ നിൽക്കണം. പുറത്തെക്കിറിങ്ങി ആ സന്തോഷ വാർത്ത പറഞ്ഞപ്പോളേക്കും രാഹുലിൻ്റെ ആവേശം ഒക്കെ പോയി.
"ഞാൻ കൊച്ചിയിലെ സൂര്യസ്തമയം പിന്നെ മണിച്ചേട്ടൻ്റെ ഫുഡ് എല്ലാം ഒന്ന് രസിച്ചു വരികയായിരുന്നു" അവൻ നെടിവീർപ്പെട്ടു.
"ഫസ്റ്റ് ഇയർ ഹോസ്റ്റലിൽ നിലക്ക് പിള്ളേരെ അതാകുമ്പോൾ എല്ലാവരുമായി കമ്പനി ആകാമെല്ലോ"
ജേക്കബ് ചേട്ടൻ വക ഒരു ഉപദേശം
ഏകദേശം 12 മണി ആയപ്പോഴേക്കും രാഹുലിൻ്റെ അഡ്മിഷൻ ഫോർമാലിറ്റീസും കഴിഞ്ഞു ഞങ്ങൾ ഫ്ലാറ്റിലേക്ക് പോയി. ഊണും കഴിഞ്ഞു പോകുന്നതിന് മുൻപ് ജേക്കബ് അച്ചായൻ വക ഒരു ഉപദേശം.
“മക്കളെ നല്ല പോലെ പഠിക്കണം കേട്ടോ ജേക്കബ് അച്ചായൻ ഇടക്ക് വരാം..
ശരി അച്ചായോ. പിന്നെ കാണാം
ഫ്ലാറ്റിൽ ചെന്നതും മണി ചേട്ടനോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു.
അവിടന്ന് താമസം മാറാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മണി ചേട്ടന് വിഷമം ആയി.
മക്കളെ നിങ്ങൾക്ക ഇവിടെ തന്നെ താമസിച്ചു കോളേജിൽ പോയാൽ പോരെ"
"അത് നടക്കത്തില്ല മണി ചേട്ടാ, പകരം ഞങ്ങൾ എല്ലാ വീക്കെൻഡ്‌സും വരാമെല്ലോ" അർജുൻ പറഞ്ഞു.
പിന്നെ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.
ബുധനാഴ്ച്ച ക്ലാസ്സ് തുടങ്ങും. ആദ്യ മൂന്നു ദിവസം ഒറിയൻ്റെഷൻ പിന്നെ റെഗുലർ ക്ലാസ്. പിന്നീടുള്ള 3 4 ദിവസങ്ങൾ പെട്ടന്ന് തന്നെ കടന്നു പോയി.
കുറച്ചു ഫോർമൽ ഷർട്സും, ടൈ, ട്രൗസേഴ്സും ഈരണ്ടു ജോഡി ഷൂസും suitcase ഒക്കെ വാങ്ങി, കാരണം ഫോർമൽസ് നിർബന്ധം ആണ് പിന്നെ ബ്ളാസർസ് ഉണ്ട് കോളേജ് വക ആഴ്ചയിൽ 2 ദിവസവും സെമിനാർസ് ഉള്ള ദിവസം ബെളസർസും ടൈയും നിര്ബന്ധമാണ്.
"ഐഐഎം പോലും ഇല്ലാത്ത വേഷം കെട്ടലുകൾ ആണെല്ലോ ഇവിടെ"
അർജുൻ ഓർത്തു.
ഇതേ സമയം തന്നെ
💬 Comments
View all comments