Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
അന്നയുടെയും മനസ്സിൽ അവിടന്ന് ഇറങ്ങുമ്പോൾ ഒരേ ചിന്തയായിരുന്നു.
ഗ്രൂപ്പ് ഡിസ്കഷൻ കഴിഞ്ഞു ഡീനും അദ്ധ്യാപകരും അടങ്ങിയ വേറെ ഒരു പാനൽ വക ഇന്റർവ്യൂ. അർജുൻ ഇന്റർവ്യൂ ഒക്കെ എളുപ്പം ഹാൻഡിൽ ചെയ്ത രാഹുലിൻ്റെ ഊഴം കഴിയുന്നത് വരെ വെയിറ്റ് ചെയ്തിരുന്നു. 2 മണി ആയപ്പൊളേക്കും ഇരുവരും അവിടന്ന് ഇറങ്ങി. അവരുടെ കാർ എടുത്ത് ഫ്ലാറ്റിലേക്ക് പോയി.
കാറിൽ കയറിയതം രാഹുൽ സംസാരിക്കാൻ തുടങ്ങി
“ഡാ അർജു നീ ആ അന്നയെ കണ്ടോ എന്തു രസം ആണ് നോക്കി ഇരുന്നു പോകും. പക്ഷേ സൂപ്പർ കാശുകാരി ആണെന്ന് തോന്നുന്നു ബെൻസിൽ ഒക്കെ അല്ലെ വന്നിറങ്ങിയത്. ഡ്രസ്സിങ് ഒക്കെ കണ്ടോ എന്തു മോഡേൺ ആണ്. സ്മാർട്ട് ഗേൾ സ്മാർട്ട് ഗേൾ”
“ഉവ്വ് അതിൻ്റെ എല്ലാ ജാടയും അവൾക്കുണ്ട് പിന്നെ ഡ്രസിങ് എനിക്ക് സ്റ്റാർ ഹോട്ടലിലെ റിസെപ്ഷനിസ്റ്റ പോലെയാ തോന്നിയത്“
അർജുൻ അല്പം ഈർഷ്യയോടെ അവനോട് പറഞ്ഞു.
“ഏയ് അങ്ങനെ ഒന്നും ഇല്ല നിനക്ക് തോന്നിയത് ആകും പണ്ടും നിനക്ക് സ്ത്രീ വിരോധം അല്ലായിരുന്നോ “
രാഹുൽ കളിയാക്കികൊണ്ട് പറഞ്ഞു
അർജുനൻ GD യിൽ നടന്നത് അവനോടു വിവരിച്ചു.
രാഹുൽ അത് കേട്ട് പൊട്ടി ചിരിച്ചു
“അപ്പോൾ ക്ലാസ് തുടങ്ങുന്നതിന് മുൻപ് തന്നെ ശത്രു പക്ഷത്തു ആളായെല്ലോ.”
നീ നോക്കിക്കോ അർജു എന്തായാലും ഞാൻ ഒരുത്തിയെ വളച്ചു കെട്ടും. അന്നയെ വേണേൽ നീ നോക്കിക്കോ നിനക്ക് നല്ല മാച്ച് ആണ്. പിന്നെ ഒരു കാര്യം നീ ശ്രദ്ധിച്ചോ അവളുടെ പൊക്കം വെച്ച് വളരെ കുറച്ചു പെരുമായിട്ടേ മാച്ച് ആകൂ. അതിൽ ഒരാളാണ്
💬 Comments
View all comments