0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 236

ചിറഞ്ഞു നോക്കുന്നുണ്ട്. രാഹുൽ തിരിച്ചും.

"ഡാ  ഗേറ്റിൻ്റെ അടുത്തുള്ള  കടയിൽ പോയിട്ട് ഒരു ഇങ്ക് പേന വാങ്ങിയിട്ട് വരാം"

പണ്ട് മുതലേ ഇങ്ക് നിറച്ച പേനയാണ് ഞാൻ എഴുതാൻ ഉപയോഗിക്കാറ്.

"രാവിലെ തന്നെ ഈ വേഷം കെട്ടിയിട്ടു എനിക്ക് വെയിൽ കൊള്ളാൻ വയ്യ " രാഹുൽ എന്നോട് പറഞ്ഞു

.

"ശരി ഞാൻ വേഗം പോയിട്ട് വരാം. നീ ആദ്യ ദിവസം തന്നെ അലമ്പാക്കരുത്."

ഞാൻ അവിടെ നിൽക്കുന്ന ഞങ്ങളുടെ സീനിയർസിനെ നോക്കി കൊണ്ട് പറഞ്ഞു. അവൻ ക്ലാസ്സിലേക്കും ഞാൻ ഗേറ്റിനപ്പുറം ഉള്ള കടയിലേക്കും നടന്നു. അപ്പോളാണ് അന്നയും അവളുടെ കൂട്ടുകാരികളും ഗേൾസ് ഹോസ്റ്റലിൽ നിന്ന് എനിക്ക് എതിർദിശയിൽ നിന്ന്  എന്തോ സംസാരിച്ചു കൊണ്ട് വരുന്നുണ്ട്. ഒരു നിമിഷം ഞാൻ അവരെ ഒന്ന് നോക്കി. അന്ന എന്നെ കുറിച്ച് കമമെൻറെ  പറഞ്ഞെന്നു തോന്നുന്നു. എല്ലാവരും അടക്കി പിടിച്ചൊന്നു ചിരിച്ചു. ഞാൻ മൈൻഡ് ചെയ്യാതെ വേഗം മുന്നോട്ട് നടന്നു. അവരെ കടന്നു പോയതും ആരോ കൈയ കൊണ്ട് ഞൊട്ട ഇട്ടു വിളിച്ചു. തിരിഞ്ഞു നോക്കിയതും അന്ന എന്നെ നോക്കി പറഞ്ഞു.

“ഹലോ ഗുഡ് മോർണിംഗ്”

കൂടെ ഉള്ള അമൃതയും  അനുപമയും ചിരി കടിച്ചു പിടിക്കാൻ പാട് പെടുന്നുണ്ട്.

അവളുമാരുടെ ഓഞ്ഞ ചിരി കണ്ടപ്പോളാണ് കളിയാക്കാനുള്ള പരിപാടി ആണെന്ന് എനിക്ക്  മനസ്സിലായത് . അറിയാതെ തിരിച്ചു പറയാൻ വന്ന ഗുഡ് മോർണിംഗ് ഞാൻ വിഴുങ്ങി. ഒന്നും പറയാതെ ഞാൻ വേഗം ഗേറ്റ് ലക്ഷ്യമാക്കി നടന്നു. കുറച്ചങ്ങോട്ട് നടന്നു നീങ്ങിയപ്പോളാണ് അവൾ എന്നെ  ഞൊട്ട ഇട്ട് വിളിച്ച കാര്യം എനിക്ക് കത്തിയത്.

"ഞൊട്ട ഇട്ടു വിളിക്കാൻ ഞാൻ എന്താ അവളുടെ പട്ടിയാണോ. അല്ലെങ്കിലും എതിരെ വന്നപ്പോൾ വിഷ് ചെയ്യാതെ കടന്നു പോയിട്ടാണോ ഇവള് വിഷ് ചെയുന്നത്. ഇവൾക്ക് ഒരു പണി കൊടുക്കണം " .

എൻ്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞു.  അന്നേരം തന്നെ  തിരിച്ചു പറയാൻ സാധിക്കാത്തതിൽ ഞാൻ പശ്ചാത്തപിച്ചു.

പേനയും വാങ്ങി തിരിച്ചു ക്ലാസ്സിൽ വന്നു ക്ലാസ്സിലേക്ക് ചെന്ന്. എല്ലാവരും എത്തിയിട്ടുണ്ട് . സാദാരണ ക്ലാസ് റൂം പോലെ അല്ല ഒരു

💬 Comments

View all comments